ഹെയ്തി ഭൂകമ്ബം: 1300 മരണം രക്ഷാദൗത്യം തുടരുന്നു
2021-08-16 17:21:33

പോര്‍ട്ട് ഓഫ് പ്രിന്‍സ്: ഹെയ്തിയിലുണ്ടായ വന്‍ ഭൂചലനത്തില്‍ മരണസംഖ്യ ഉയരുന്നു. റിക്ടര്‍ സ്കെയില്‍ 7.2 രേഖപ്പടുത്തിയ ഭൂകമ്ബത്തില്‍ 1,297 പേരുടെ മരണം ഇതിനോടകം സ്ഥിരീകരിച്ചു. ഇനിയും ആിരക്കണക്കിന് പേര് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. യുഎസ് വിന്യസിച്ച രക്ഷാദൗത്യ സംഘം ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അനേകായിരം പേരുടെ ജീവഹാനിക്കും നാശനഷ്ടങ്ങള്‍ക്കും ഇടയാക്കിയ ഭൂചലനം 14ന് വൈകിട്ടാണ് ഉണ്ടായത്. പ്രധാനമന്ത്രി ഏരിയല്‍ ഹെന്റി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഹെയ്തിയുടെ തെക്കുപടിഞ്ഞാറന്‍ പ്രദേശമായ സെന്റ് ലൂയിസ് ഡു സുഡ് പട്ടണത്തിന് വടക്കുകിഴക്കായി 7.5 മൈല്‍ അകലെയാണ് ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം. പള്ളികള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍, വീടുകള്‍ തുടങ്ങി സര്‍വ കെട്ടിടങ്ങളും ഭൂകമ്ബത്തില്‍ നിലംപരിശായി.
ലെസ് കെയ്സില് നിന്നും ജെറിമിയിലേക്ക് പോകുന്ന പ്രധാനപാത മണ്ണിടിച്ചില്‍ മൂലം തടസ്സപ്പെട്ടു. പ്രദേശത്ത് സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
2010ല്‍ ഹെയ്തിയിലെ പോര്‍ട്ട് ഓഫ് പ്രിന്‍സില്‍ സമാനരീതിയില്‍ ഭൂകമ്ബമുണ്ടായിട്ടുണ്ട്. രണ്ട് ലക്ഷത്തോളം പേര്‍ക്കാണ് അന്ന് ജീവന് നഷ്ടപ്പെട്ടത്. മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 11 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമുണ്ടായ ഭൂചലനം രാജ്യത്തെ മുഴുവന്‍ പ്രതിസന്ധിയിലാക്കി്. തീയ്യതി 16/08/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.