ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപക ഒഴിവ്

2021-08-16 17:23:31

    
    വിനോദ സഞ്ചാര വകുപ്പിന് കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2021-22 അധ്യയന വർഷത്തിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഡെമോൺസ്‌ട്രേറ്റർ തസ്തികയിൽ ഒഴിവുണ്ട്.
നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി / സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ് എന്നിവയിൽ ഏതെങ്കിലും അംഗീകരിച്ച 50 ശതമാനം മാർക്കോടെയുള്ള ഡിഗ്രി / മൂന്ന് വർഷ ഡിപ്ലോമ അല്ലെങ്കിൽ എ.ഐ.സി.ടി.ഇ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും ലഭിച്ച 60 ശതമാനം മാർക്കോടെയുള്ള ഹോട്ടൽ മാനേജ്‌മെന്റ് ബിരുദം ആണ് യോഗ്യത.
സ്റ്റാർ കാറ്റഗറി ഹോട്ടലിൽ രണ്ടു വർഷത്തെ അനുബന്ധ പ്രവർത്തി പരിചയം അല്ലെങ്കിൽ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഐ.എച്ച്.എം.സി.റ്റി, ഗവ.കോളേജ് എന്നിവിടങ്ങളിൽ ഏതെങ്കിലും രണ്ട് വർഷത്തെ അധ്യാപന പരിചയം ഉണ്ടാവണം.
താൽപര്യമുള്ളവർ 25ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് fcitvm@gmail.com ലേക്ക് ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2728340.                                                                                                                                                                                           

തീയ്യതി 16/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.