'ഹലോ ചിൽഡ്രൻ'... രാഹുലിന്റെ ലൈവിനിടെ മലപ്പുറത്തെ കുട്ടികളോട് സോണിയാ ഗാന്ധി

2021-08-16 17:25:13

    
    മലപ്പുറം കരുവാരക്കുണ്ട് ദാറുന്നജാത്ത് ഒ.യു.പി. സ്കൂൾ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ ഉദ്ഘാടകനായി രാഹുൽ ഗാന്ധി എം.പി. ആശംസകളുമായി സോണിയ ഗാന്ധിയും.

ഇന്ത്യക്ക് മഹത്തായ പൈതൃകമുണ്ടെന്നും ഇന്ത്യയുടെ പാരമ്പര്യവും മഹത്വവും വിദ്യാർഥികൾ മനസിലാക്കണമെന്നും സ്വാതന്ത്ര്യത്തിനുവേണ്ടി ജാതി-മത-ഭാഷ വ്യത്യാസമില്ലാതെ പടപൊരുതിയ ഇന്ത്യക്കാരുടെയും ധീര രക്തസാക്ഷികളുടെയും ചരിത്രം വിദ്യാർത്ഥികൾ മനസിലാക്കണമെന്നും ഉദ്‌ഘാടന പ്രസംഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.

അപ്രതീക്ഷിതമായാണ് സോണിയാഗാന്ധിയും വിദ്യാർഥികൾക്ക് ആശംസകളുമായെത്തിയത്. നന്നായി പഠിച്ച് രാജ്യ പുരോഗതിക്കായി പ്രയത്നിക്കണമെന്ന് സോണിയ ഗാന്ധി പറഞ്ഞു.                              തീയ്യതി 16/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.