ചാള്‍സ് രാജകുമാരന്‍റെയും ഡയാന രാജകുമാരിയുടെയും വിവാഹ കേക്ക് ലേലത്തില്‍ വിറ്റുപോയത് 1.90 ലക്ഷം രൂപക്ക്

2021-08-16 17:26:15

    
    മരണശേഷവും ഡയാന രാജകുമാരിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഡയാനയുടെ ജീവിതം, പഴയ അഭിമുഖം, ഫാഷന്‍ തുടങ്ങിയവയെല്ലാം പാപ്പരാസികളുടെ ഇഷ്ടവിഷയങ്ങളാണ്. ഇപ്പോള്‍ ഡയാനയുടെയും ചാള്‍സ് രാജകുമാരന്‍റെയും വിവാഹ കേക്കാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. 40 വര്‍ഷം പഴക്കമുള്ള ഇവരുടെ വിവാഹ കേക്ക് ഈയിടെ ലേലത്തില്‍ വിറ്റുപോയത് 1.90 ലക്ഷം രൂപക്കാണ്.

1981 ജൂലൈ 29നായിരുന്നു ചാള്‍സിന്‍റെയും ഡയാനയുടെയും വിവാഹം നടന്നത്. സെന്‍റ്.പോള്‍സ് കത്തീഡ്രലില്‍ നടന്ന വിവാഹം ലോകശ്രദ്ധ നേടിയിരുന്നു. ലോകമെമ്പാടുമായി 750 മില്യണ്‍ ആളുകളാണ് വിവാഹചടങ്ങുകള്‍ ടെലിവിഷനില്‍ വീക്ഷിച്ചത്. ഡയാനയുടെ വസ്ത്രം മുതൽ ആഭരണത്തിലും കേക്കിലും വരെ ആ വൈവിധ്യം ഉണ്ടായിരുന്നു. 40 മുൻപുള്ള വിവാഹ ചടങ്ങിലെ കേക്കിൽ നിന്നും ഒരു കഷ്ണം ഇത്രയും വർഷം കേടുകൂടാതെ കാത്തുസൂക്ഷിച്ചിരുന്നു. ആ കഷണമാണ് റെക്കോഡ് തുകയ്ക്ക് ലേലത്തില്‍ വിറ്റുപോയത്.1,850 പൗണ്ട് അഥവാ 1.90 ലക്ഷം രൂപയ്ക്കാണ് കേക്ക് വിറ്റുപോയത്. എന്നാൽ ഇത്രയും തുക മുടക്കി വാങ്ങിയാലും അത് കഴിക്കരുതെന്ന മുന്നറിയിപ്പ് നൽകിയിരുന്നു. സ്വർണ്ണം, ചുവപ്പ്, നീല, വെള്ളി നിറങ്ങളിലുള്ള കേക്ക് നാൽപ്പതുവര്ഷം മുൻപ് 43000 രൂപയ്ക്കാണ് കൊട്ടാരത്തിലെ വിവാഹ ചടങ്ങിൽ എത്തിയത്. ഇത്രയും അമൂല്യമായ കേക്കിനായി ലേലം വിളിച്ചതും ഒട്ടേറെ ആളുകളാണ്. യുകെ, യുഎസ്എ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നെല്ലാം ഉള്ളവർ ബ്രിട്ടനിലെ ഈ കേക്കിനായി ലേലം വിളിച്ചു. ഇംഗ്ലണ്ടിലെ ലീഡ്‌സിൽ നിന്നുള്ള ജെറി ലേറ്റൺ ആണ് ഒടുവിൽ കേക്ക് സ്വന്തമാക്കിയത്. ലേലം ചെയ്ത ഈ കേക്ക് പീസ് മൾട്ടി-ടയർ കേക്കിൽ നിന്നുള്ളതാണ്. വിവാഹ കേക്കിനു പുറമേ, വിവിധ കമ്പനികളുടെ ഇരുപതിലധികം കേക്കുകളും ചടങ്ങില്‍ ഒരുക്കിയിരുന്നു.                                                              തീയ്യതി 16/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.