ചെമ്മനാട് ഗ്രാമ പഞ്ചായത്തും കൃഷിഭവനും ചേർന്ന് കർഷക ദിനം ആചരിച്ചു.പ്രസിഡന്റ്‌ സുഫൈജ അബൂബക്കർ ഉദ്ഘാടനം ചെയ്തു

2021-08-17 17:05:01

    
    കോളിയടുക്കം : ചെമ്മനാട് ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനമായി ആചരിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇബ്രാഹിം മൻസൂർ കുരിക്കൾ അധ്യക്ഷതവഹിച്ചു.  കർഷക ദിനത്തിന്റെ ഭാഗമായി വിവിധ മേഖലയിൽ കഴിവുതെളിയിച്ച പഞ്ചായത്തിലെ മികച്ച കർഷകരായ കെ കല്യാണിയമ്മ ചെട്ടുംകുഴി, പുഷ്പ മുരളീധരൻ കാവുംപള്ളം, എം കുമാരൻ നായർ കപ്പണക്കാൽ, എം ഗോപാലൻ നായർ ആലിന്റടി , എം ദാമോദരൻ നായർ കാവുങ്കൽ, കുഞ്ഞിക്കണ്ണൻ പി കെ താനത്തിങ്കാൽ, ബാസ്ക്കരൻ കണ്ടത്തിൽ വീട്, ഹമീദ് മാണിയിൽ ചാത്തൻകൈ എന്നിവരെ ആദരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ആയിഷ അബൂബക്കർ,    ഷംസുദ്ദീൻ തെക്കിൽ, രമാ  ഗംഗാധരൻ  മെമ്പർമാരായ ഇ മനോജ്കുമാർ, സുജാത രാമകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. കൃഷി ഓഫീസർ പി ദിനേശ് സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ എം രാജഗോപാൽ നന്ദിയും പറഞ്ഞു                                                                                                                                          തീയ്യതി 17/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.