സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി മടങ്ങിയെത്തുന്നു ?

2021-08-17 17:11:46

    
    സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണൻ മടങ്ങിയെത്തുമെന്ന് റിപ്പോർട്ട്. പാർട്ടി സമ്മേളനങ്ങൾക്ക് മുൻപായി ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകും. സംസ്ഥാന സമിതിയാകും വിഷയത്തിൽ തീരുമാനം സ്വീകരിക്കുകയെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി മാറി നിന്നത്. മകൻ ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും കാരണമായി. ഇടതുപക്ഷത്തിന് തുടർഭരണം ലഭിക്കുകയും തെരഞ്ഞെടുപ്പിൽ
സിപിഎം മികച്ച നേട്ടമുണ്ടാക്കുകയും ചെയ്ത സാഹചര്യത്തിലണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി മടങ്ങിയെത്താനുള്ള കളമൊരുങ്ങുന്നത്.

2020 നവംബറിൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി മാറി നിന്നതോടെ എ വിജയരാഘവനാണ് ആക്ടിങ് സെക്രട്ടറിയായി തുടരുന്നത്. ഇത്തവണത്തെ സിപിഎം സംസ്ഥാന സമ്മേളനം ഫെബ്രുവരിയിൽ എറണാകുളത്ത് നടക്കും. അടുത്ത വർഷം നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിനോട് മുന്നോടിയായിട്ടാണ് സംസ്ഥാന സമ്മേളനം നടക്കുക. ഈ സാഹചര്യത്തിലാണ് കോടിയേരി ബാലകൃഷ്ണനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മടക്കിക്കൊണ്ടു വരുന്നത്.                                

തീയ്യതി 17/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.