സൈക്കിൾ പൂക്കളവുമായി സൈക്ലിങ് ക്ലബ്

2021-08-20 12:17:03

    
    ചെറുവത്തൂർ ∙ വീരമലക്കുന്നിൽ തൃക്കരിപ്പൂർ സൈക്ലിങ് ക്ലബ് അംഗങ്ങൾ സൈക്കിൾ പൂക്കളം തീർത്തു. ഇന്നലെ രാവിലെ ആറരയോടെ കുന്നിൻ മുകളിലേക്കു സൈക്കിൾ ചവിട്ടിക്കയറി എത്തിയാണു പൂക്കളം തീർത്തത്. വീരമലക്കുന്ന് കേന്ദ്രീകരിച്ചു വിനോദസഞ്ചാര കേന്ദ്രമാക്കാൻ ടൂറിസം വകുപ്പ് പദ്ധതികളുമായി മുന്നോട്ടു പോകുകയാണ്. കുന്നിൻ മുകളിൽ വിശ്രമകേന്ദ്രം, ചിൽഡ്രൻസ് പാർക്ക്, ജൈവ ഉദ്യാനം, കാര്യങ്കോട് ചീറ്റക്കുന്നുമായി ബന്ധിപ്പിച്ചു റോപ്‌വേ എന്നിവ ഒരുക്കാനാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്.  ഇതിനായി വനം വകുപ്പിന്റേത് ഉൾപ്പെടെ 46 ഏക്കർ ഭൂമിയാണ് ഉപയോഗിക്കുക.                                                                                                                               തീയ്യതി 20/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.