45 വര്‍ഷത്തെ പ്രവാസം കഴിഞ്ഞ് നാട്ടിലെത്തി; സ്വന്തം വീട്ടിലെത്തും മുമ്ബ് മരണം

2021-08-20 12:18:50

    
    തിരുവല്ല: 45 വര്‍ഷം നീണ്ട പ്രവാസം അവസാനിപ്പിച്ച്‌ നാട്ടിലെത്തിയ ദിവസം മരണത്തിന് കീഴടങ്ങി തിരുവല്ല സ്വദേശി.
തിരുവല്ല കാവുങ്കല്‍ പുത്തന്‍ വീട്ടില്‍ ഗീവര്‍ഗീസ് മത്തായി എന്ന കൊച്ചുകുഞ്ഞാണ് മരിച്ചത്. നാട്ടിലെത്തിയ ശേഷം സ്വന്തം വീട്ടിലെത്തും മുമ്ബാണ് ഗീവര്‍ഗീസ് മരണത്തിന് കീഴടങ്ങിയത്.
നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങി ഉച്ചയോടെ ബന്ധുവീട്ടിലേക്ക് പോയ ഗീവര്‍ഗീസിന് അവിടെ വച്ച്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് പരുമലയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല.
ആരോഗ്യ മേഖലയിലെ ജീനക്കാര്‍ക്കായുള്ള ഗതാഗത സംവിധാനങ്ങളെ നിയന്ത്രിക്കുന്ന വിഭാഗത്തിലായിരുന്നു ഗീവര്‍ഗീസ് ജോലി ചെയ്തിരുന്നത്. സംസ്കാരം നാളെ വള്ളംകുളം ഐപിസി ഹെബ്രോന്‍ ചര്‍ച്ച്‌ സെമിത്തേരിയില്‍ നടക്കും. ഭാര്യയും രണ്ടു മക്കളുമുണ്ട്.                                        തീയ്യതി 20/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.