ഉദുമയിലെ മുക്കുപണ്ടം പണയത്തട്ടിപ്പ് : അപ്രൈസര്‍ അറസ്റ്റില്‍

2021-08-20 12:19:31

    
    കാസര്‍കോട്; ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഉദുമ ശാഖയിലെ അപ്രൈസര്‍ നീലേശ്വരം സ്വദേശി കുഞ്ഞികൃഷ്ണനെ(65) ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ യു.
പി വിപിന്‍ അറസ്റ്റ് ചെയ്തു.പ്രതിയെ ഹൊസ്ദുര്‍ഗ് കോടതി റിമാന്‍ഡ് ചെയ്തു. മുക്കുപണ്ട തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യം 13 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. അന്വേഷണത്തില്‍ തട്ടിപ്പിന് ബാങ്കിലെ അപ്രൈസര്‍ കൂട്ടുനിന്നതായും പ്രതികളില്‍ നിന്ന് പ്രതിഫലം കൈപ്പറ്റിയതായും തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് അപ്രൈസറെ കേസില്‍ പ്രതി ചേര്‍ത്തത്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഉദുമ ശാഖയിലെ മുക്കുപണ്ടതട്ടിപ്പ് കേസില്‍ ബേക്കല്‍ പൊലീസുമായി സഹകരിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. കേസിലെ പന്ത്രണ്ട് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.                                                                                                                                           തീയ്യതി 20/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.