ചേറ്റുവയിൽ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ച് ഒരുമനയൂർ സ്വദേശിയായ സൈക്കിൾ യാത്രികൻ മരിച്ചു
2021-08-20 12:20:24

ഏങ്ങണ്ടിയൂർ: ചേറ്റുവ ദേശീയപാതയിൽ സ്കൂളിന് മുന്നിൽ അജ്ഞാത വാഹനമിടിച്ചു സൈക്കിൾ യാത്രികൻ മരിച്ചു. ഒരുമനയൂർ സ്വദേശിയായ കുറുപ്പം വീട്ടിൽ സുബ്രു(54)ആണ് മരിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ 4:30 ഓടെയാണ് അപകടം. ഇടിച്ചിട്ട വാഹനം നിർത്താതെ പോയി. ഏങ്ങണ്ടിയൂർ എംഐ ഹോസ്പിറ്റലിലെ കാന്റീനിലെ ജീവനക്കാരനായ സുബ്രു ജോലിക്കായി പോകുന്ന വഴിയിലാണ് അപകടം. അപകടത്തെ തുടർന്ന് ചാവക്കാട് വെൽകെയർ ആംബുലൻസ്,പി എം മൊയ്ദീൻഷാ മെമ്മോറിയൽ ആംബുലൻസ് പ്രവർത്തകരും സ്ഥലത്തെത്തി മൃതദേഹം ചേറ്റുവ ടിഎം ഹോസ്പിറ്റലിലേക്ക് മാറ്റി. തീയ്യതി 20/08/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.