അനിയത്തിയുടെ പിറന്നാളിന് കേക്ക് അഭ്യത്ഥിച്ച് വിളിച്ച മിടുക്കിക്ക് കൈ നിറയെ സമ്മാനവുമായി ഹോസ്ദുർഗ്ഗ് പോലീസ്

2021-08-23 11:42:08

    
    കാഞ്ഞങ്ങാട് അനിയത്തിയുടെ പിറന്നാളിന് പുത്തനുടുപ്പും കേക്കും വാങ്ങിത്തരാമോയെന്ന് പോലീസ് സ്‌റ്റേഷനിൽ വിളിച്ച് അഭ്യർത്ഥിച്ച മിടുക്കി കുട്ടിക്ക് പോലീസ്
കാരുടെ വക കൈ നിറയെ സമ്മാനങ്ങൾ
കൊവ്വൽ പള്ളിയിലുള്ള
പത്തു വസ്സുകാരി വ്യാഴാഴ്ച്ച പകൽ രണ്ടര മണിക്കാണ് ഹോസ്ദുർഗ്ഗ് പോലീസ് സ്റ്റേഷനിലെ ലാൻഡ് ഫോണിൽ വിളിച്ചത് അങ്കിളേ നാളെ എന്റെ അനിയത്തി കുട്ടിയുടെ പിറന്നാളാണ് വീട്ടിൽ എല്ലാവർക്കും കോവിഡായതിനാൽ അച്ഛന് പണിക്ക് പോകാൻ കഴിയുന്നില്ല ഉടുപ്പും കേക്കും വാങ്ങിയിട്ടില്ല അങ്കിളൊന്ന് സഹായിക്കാൻ പറ്റുമൊ ഇതായിരുന്നു അഭ്യർത്ഥന വിഷയം ഹോസ്ദുർഗ്ഗ് ഇൻസ്പെക്ടർ സതീഷ് കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ: വി ബാലകൃഷ്ണനെ അറിയിച്ചു ഉടൻ എല്ലാ പോലീസ് കാരുംചേർന്ന് പിറന്നാൾ കേക്കും പുത്തനുടുപ്പും മധുര പലഹാരങ്ങളും കുടുംബത്തിന് ഓണകിറ്റും തയ്യാറാക്കി കുട്ടിയുടെ വീട്ടിൽ എത്തി ഫേൺ വിളിച്ച് ഒരു മണിക്കൂറിനകം സ്നേഹ സമ്മാനം വീട്ടിൽ എത്തിയ സന്തോഷത്തിലാണ് വീട്ടുകാർ പോലീസ് കാരുടെ ആവശ്യം മനസ്സിലാക്കിയ കാഞ്ഞങ്ങാട്ടെ വ്യാപാരികളും ഈ ഉദ്യമനത്തിന് സഹായിച്ചു               തീയ്യതി 23/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.