ആദ്യരോഗിയെ കൊണ്ട് തന്നെ ഉദ്ഘാടനം നടത്തി സി.പി ട്രസ്റ്റ് ഡയാലിസിസ് സെൻ്റർ പ്രവർത്തനം തുടങ്ങി.

2021-08-23 11:43:15

    
    വൃക്കരോഗികൾക്ക്   ആശ്വാസമായി സി.പി.മുഹമ്മദ് മെമ്മോറിയൽ ട്രസ്റ്റ് എടത്തിരുത്തി കുട്ടമംഗലത്ത് ഡയാലിസിസ് സെന്റർ  നാടിന് സമർപ്പിച്ചു.

 ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന വലപ്പാട് സി.പി.മുഹമ്മദ് മെമ്മോറിയൽ ട്രസ്റ്റിൻ്റെ പുതിയ സംരംഭമാണ് സി.പി. ട്രസ്റ്റ് ഡയാലിസിസ് സെന്റർ. നിർധനരായ വൃക്ക രോഗികൾക്ക് സൗജന്യമായി ഇവിടെ ഡയാലിസിസ്  ചെയ്യാം. അത്യാധുനിക രീതിയിലുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. പ്രാഥമിക ഘട്ടത്തിൽ അഞ്ച് ഡയാലിസിസ് മെഷിനാണ് സെന്ററിൽ സ്ഥാപിച്ചിട്ടുള്ളത്. ഒരു ദിവസം  രണ്ട് ഷിഫ്റ്റുകളിലായി 10 പേർക്ക് ഡയാലിസിസ് ചെയ്യാൻ കഴിയും. ഡോക്ടറടക്കം 6 സ്റ്റാഫുകൾ ഡയാലിസിസ് സെന്ററിലുണ്ടാകും. 
അർഹതയുള്ള രോഗികൾക്ക് സൗജന്യ വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഗ്രാമീണ മേഖലയിൽ നിർധന കുടുംബങ്ങളിലെ രോഗികളെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കിയതെന്ന് സി.പി. ട്രസ്റ്റ് ചെയർമാൻ സി.പി. സാലിഹ് പറഞ്ഞു.

വൃക്കരോഗിയായ ലൈല ഹസൻ സി.പി. ട്രസ്റ്റ് ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. എടത്തിരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ചന്ദ്രബാബു അധ്യക്ഷനായി. സി.പി. ട്രസ്റ്റ് ചെയർമാൻ സി.പി. സാലിഹ്, ട്രസ്റ്റ് അംഗങ്ങളായ രഹ്ന സാലിഹ്, ഡോ.സി.പി ഹിലാസ്, ഡോ: സി.പി സനം ഹിലാസ്, സി.പി.അബൂബക്കർ, സി.പി ആരിഫ അബൂബക്കർ, മുഹമ്മദ്,നൗഷാദ് ആറ്റുപറമ്പത്ത്, ഇൻഷാദ് വലിയകത്ത് തുടങ്ങിയവർ സംസാരിച്ചു.                                                                            

തീയ്യതി 23/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.