K JU എറണാകുളം ജില്ലാ സെക്രട്ടറി സുനീഷ് മണ്ണത്തൂർ അടക്കമുള്ളമാധ്യമ പ്രവർത്തകരേയും സാമൂഹ്യ പ്രവർത്തകരേയും ആദരിച്ചു.

2021-08-23 11:44:18

    
    തിരുമാറാടി: തിരുമാറാടി പഞ്ചായത്തിലെ സാമൂഹ്യ-മാധ്യമ രംഗത്തെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ ഇരുപത് വർഷത്തിലധികമായി നേതൃത്വം നൽകുന്നവരെ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് യു.ഡി.എഫ് മെമ്പർമാരുടെ നേതൃത്വത്തിൽ ആദരിച്ചു. പ്രളയ - കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളും സാമൂഹ്യ പ്രവർത്തനങ്ങളും മാനിച്ചാണ് ആദരവ് സമർപ്പിച്ചത്.  ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലളിത വിജയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ.അനൂപ് ജേക്കബ് എം.എൽ.എ യോഗം ഉദ്ഘാടനം നിർവഹിച്ച് ആദരവ് സമർപ്പിച്ചു.

  ബിനോയ് കള്ളാട്ടുകുഴി, സിനു കാക്കൂർ, സുനീഷ് മണ്ണത്തൂർ, മനു അടിമാലി എന്നിവർ ആദരവ് ഏറ്റുവാങ്ങി..ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിബി ജോർജ്ജ് സ്വാഗതവും കുഞ്ഞുമോൻ ഫിലിപ്പ് നന്ദിയും അർപ്പിച്ചു. കുഞ്ഞുമോൾ യേശുദാസ്, വിജയകുമാരി, എ.നാരായണൻ, എം.സി തോമസ്, ജീമോൻ ജോസഫ്, ജോണി കണിയാമറ്റം, ജോർജ്ജ് കല്ലോലിക്കൽഎന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.                                                                                                                                                              തീയ്യതി 23/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.