കര്‍ണാടകയില്‍ കൂടുതല്‍ ഇളവുകള്‍; സ്‌കൂളുകള്‍ ഇന്ന് തുറക്കും

2021-08-23 11:47:49

    
    ബംഗളൂരു:പതിനെട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കര്‍ണാടകയില്‍ സ്‌കൂളുകളും പ്രീ യൂണിവേഴ്‌സിറ്റി കോളേജുകളും ഇന്നു തുറക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ടു ശതമാനത്തില്‍ താഴെയുള്ള ജില്ലകളിലാണ് ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ തുടങ്ങുന്നത്.വിദ്യാര്‍ത്ഥികളെ രണ്ടു ബാച്ചായി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ ഉച്ച വരെ ക്ലാസുകള്‍ നടക്കും. അല്ലാത്ത ദിവസം ഓണ്‍ലൈനായിട്ടായിരിക്കും ക്ലാസുകള്‍. വിദ്യാര്‍ത്ഥികള്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പാക്കണം.അതേസമയം തമിഴ്‌നാട്ടില്‍ സിനിമ തിയറ്ററുകളും ബാറുകളും ഇന്ന് തുറക്കും. തിയറ്ററുകളില്‍ അന്‍പത് ശതമാനം ആളുകളെ അനുവദിക്കും. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളും, കോളേജുകളിലെ ക്ലാസുകളും സെപ്തംബര്‍ ഒന്നിന് ആരംഭിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.                

തീയ്യതി 23/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.