കല്യോട്ട് സിപി എം പ്രവർത്തകന് നേരെ ആക്രമണം,ഒരാള്‍ അറസ്റ്റില്‍,സമാധാനം.തകർക്കാനുള്ള ശ്രമമെന്ന് സി പി എം നേതാക്കൾ
2021-08-23 11:48:45

കാഞ്ഞങ്ങാട് :കല്യോട്ട് വീണ്ടും സംഘര്‍ഷം. ഒരാള്‍ അറസ്റ്റില്‍. കാഞ്ഞിരടുക്കം സ്വദേശി അനീഷ് (39) ആണ് അറസ്റ്റിലായത്. ഉത്രാടദിനത്തില്‍ രാത്രി ഏഴരയോടെയാണ് സംഭവം.
കടയടച്ച് പോവുകയായിരുന്ന വ്യാപാരിയും സിപിഎം പ്രവര്‍ത്തകനുമായ വത്സരാജിനെ ഒരു സംഘം തടഞ്ഞുവയ്ക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായാണ് പരാതി. ഇത് തടയാന്‍ ശ്രമിച്ച സ്ഥലത്തുണ്ടായിരുന്ന പോലീസുകാരെയും സംഘാംഗങ്ങള്‍ തടഞ്ഞതായി പറയുന്നു. സംഭവത്തില്‍ കല്യോട്ട് സ്വദേശി രവി അടക്കം കണ്ടാലറിയാവുന്ന അഞ്ചു പേര്‍ക്കെതിരെ അന്യായമായി സംഘം ചേര്‍ന്നതിനും പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ബേക്കല്‍ പോലീസ് കേസെടുത്തു. ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. സംഭവത്തെതുടര്‍ന്ന് തിരുവോണദിനം മുതല്‍ ബേക്കല്‍, അമ്പലത്തറ സ്റ്റേഷനുകളില്‍ നിന്നുള്ള വന്‍ പോലീസ് സംഘം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇതുവഴി പോകുന്ന മുഴുവന്‍ സ്വകാര്യവാഹനങ്ങളും കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് കടത്തിവിടുന്നത്.
തിരുവോണത്തലേന്ന് രാത്രി കോൺഗ്രസുകാരുടെ അക്രമണത്തിനിരയായ കല്യോട്ടെ സിപിഐ എം അനുഭാവിയും വ്യാപാരിയുമായ വൽസരാജിന്റെ വീട് നേതാക്കൾ സന്ദർശിച്ചു.
സിപി ഐ എം കേന്ദ്ര കമ്മറ്റിയംഗം പി കരുണാകരൻ, ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ പി സതീഷ്‌ചന്ദ്രൻ, സി എച്ച് കുഞ്ഞമ്പു എംഎൽഎ, ജില്ലാസെക്രട്ടറിയേറ്റംഗങ്ങളായ എം രാജഗോപാലൻ എംഎൽഎ, വി കെ രാജൻ, ജില്ലാനേതാക്കളായ വി വി രമേശൻ, പി അപ്പുക്കുട്ടൻ, എം പൊക്ലൻ. എരിയാ സെക്രട്ടറി കെ രാജ്മോഹൻ, ലോക്കൽ സെക്രട്ടറി എൻ ബാലകൃഷ്‌ണൻ, ജ്യോതിബസു എന്നിവരാണ് എത്തിയത്.
കല്യോട്ടെ കൊലപാതകത്തിൽ പോലീസ് മുഴുവൻ പ്രതികളെയും അറസ്‌റ്റ് ചെയ്‌തു നിയമത്തിനു മുന്നിലെത്തിച്ചതാണ്. പ്രതികളെല്ലാം ജയിലിൽ കഴിയുകയാണ്. കേസ് സിബിഐ അന്വേഷണത്തിലുമാണ്.എന്നാൽ നിരപരാധികളെ നിരന്തരം വേട്ടയാടാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. നിരവധി വീടുകളും കടകളും പാർടിഓഫീസുകളും തകർത്തു. ഇപ്പോൾ നിരപരാധികളായ വ്യാപാരികൾ, സിപിഐ എം അനുഭാവികുടുംബംഗങ്ങൾ എന്നിവരെ തെരഞ്ഞുപിടിച്ചു അക്രമിക്കാനും ഭീഷണിപ്പെടുത്താനുമാണ് കല്ല്യോട്ടെ ഒരു വിഭാഗം കോൺഗ്രസുകാർ ശ്രമിക്കുന്നത്. ഇവിടെയുള്ള ക്രമിനിലുകൾക്ക് മദ്യവും പണവും നൽകിയാണ് ഇളക്കിവിടുന്നത്. ഇതിൽ ഒടുവിലത്തെ സംഭവമാണ് വ്യാപാരി വൽസരാജിനെതിരെ തിരുവോണനാളിൽ നടന്ന അക്രമം.
കല്യോട്ടെ സിപിഐ എം പ്രവർത്തകർക്കും അനുഭാവി കുടും ബംഗങ്ങൾക്കുമെതിരെ കോൺഗ്രസ് നേതൃത്വം അണികളെ ഇളക്കിവിട്ട് കുഴപ്പങ്ങളുണ്ടാക്കാൻ നടത്തുന്ന നീക്കം അവസാനിപ്പിക്കണമെന്ന് സിപിഐം കാഞ്ഞങ്ങാട് എരിയാകമ്മിറ്റി ആവശ്യപ്പെട്ടു. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എരിയാസെക്രട്ടറി കെ രാജ്‌മോഹൻ ആവശ്യപ്പെട്ടു. തീയ്യതി 23/08/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.