ഓട്ടോഡ്രൈവറുടെ കർത്തവ്യബോധം;മാവുങ്കാൽ സ്വദേശിയുടെ വിലപ്പെട്ട രേഖകളടങ്ങിയ പേഴ്സ് തിരിച്ചുകിട്ടി

2021-08-23 11:49:31

    
    കാഞ്ഞങ്ങാട്: രാവിലെത്തന്നെ അച്ഛന്റെ ഫോണിലേക്ക് ആ സന്ദേശമെത്തിയപ്പോൾ സച്ചിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതിനപ്പുറമായിരുന്നു. മാവുങ്കാൽ പുതിയകണ്ടത്തിലെ പി.സച്ചിൻ കൂട്ടുകാർക്കൊപ്പം തിരുവോണദിവസം വൈകീട്ട് പടന്നക്കാട് ഫുട്ബോൾ കളിക്കാൻ പോയിരുന്നു.

കൈയിൽ കരുതിയ വിലപ്പെട്ട രേഖകളും കാർഡുകളും അടങ്ങിയ പേഴ്സ് ഇതിനിടെയാണ് നഷ്ടപ്പെട്ടത്. പണമായി 500 രൂപയിൽതാഴെ മാത്രമാണ് പേഴ്സിൽ ഉണ്ടായിരുന്നത്. ഞായറാഴ്ച രാവിലെ ഏഴാകുമ്പേഴേക്കും രേഖകളടങ്ങിയ പേഴ്സ് പടന്നക്കാട്ടുള്ള ഓട്ടോഡ്രൈവർ വി.വി.സുധാകരന് വീണുകിട്ടി എന്ന സന്ദേശം സച്ചിന്റെ പിതാവിന്റെ മൊബൈലിലെത്തി.


നേരെ പടന്നക്കാട്‌ തോട്ടംസ്റ്റോപ്പിൽ ചെന്ന് ഓട്ടോഡ്രൈവറിൽനിന്ന്‌ പേഴ്സ് ഏറ്റുവാങ്ങി. കൊട്രച്ചാലിലെ സുധാകരൻ വർഷങ്ങളായി തോട്ടംസ്റ്റോപ്പ് കേന്ദ്രീകരിച്ചാണ് ഓട്ടോറിക്ഷ ഓടിക്കുന്നത്. പതിവുപോലെ രാവിലെ 6.30ന് ഓട്ടോസ്റ്റാൻഡിൽ എത്തിയപ്പോഴാണ് ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ പേഴ്സ് വീണുകിടക്കുന്നത് കണ്ടത്. പണമില്ലാത്ത പേഴ്സിൽ ഉണ്ടായിരുന്നത് എ.ടി.എം., ആധാർ, സാലറി െക്രഡിറ്റ് കാർഡ് തുടങ്ങിയവയായിരുന്നു.

വിലപ്പെട്ട രേഖകളാണെന്ന് തിരിച്ചറിഞ്ഞതോടെ ആധാർകാർഡ് നോക്കിയാണ് മൊബൈലിൽ സന്ദേശം പ്രചരിപ്പിച്ചത്. മിനിട്ടുകൾക്കുള്ളിൽത്തന്നെ ഉടമ ഓട്ടോഡ്രൈവറെ തേടിയെത്തി പേഴ്സ് കൈപ്പറ്റി. െബംഗളൂരു ഇൻഫോസിസിൽ എൻജിനീയറാണ് സച്ചിൻ. വി.വി.സുധാകരൻ ഓട്ടോത്തൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു.സി.) ജില്ലാ പ്രസിഡന്റാണ്.                                                             തീയ്യതി 23/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.