ഭാര്യ വീട്ടിൽ നിന്ന്‌ സ്വർണാഭരണവും പണവും മോഷ്‌ടിച്ചു, യുവാവിനെ ഹോസ്ദുർഗ് കോടതി റിമാൻഡ് ചെയ്തു

2021-08-23 11:50:10

    
    ഉദുമ : ഭാര്യ വീട്ടിൽ നിന്ന്‌  സ്വർണാഭരണവും പണവും മോഷ്‌ടിച്ച  യുവാവ്‌ പിടിയിൽ. ഉദുമ സ്വദേശി പി എം മുഹമ്മദ് കുഞ്ഞി (38)യാണ്‌ അറസ്‌റ്റിലായത്‌.  ഭാര്യയുടെ വീട്ടിൽ നിന്ന്‌ മകളുടെയും വീട്ടിലെ മറ്റുള്ളവരുടെയും സ്വർണാഭരണങ്ങളും പണവും മോഷണം പോയിരുന്നു. ബേക്കൽ പൊലീസിൽ പരാതി നൽകി. മുഹമ്മദ് കുഞ്ഞി വന്നുപോകുന്ന ദിവസം മോഷണം പതിവായിരുന്നു. ബന്ധുക്കൾ  നടത്തിയ അന്വേഷണത്തിൽ ഇയാളാണ്‌ മോഷണം നടത്തുന്നതെന്ന് മനസിലായി. രണ്ടര ലക്ഷം രൂപയുടെ മോഷണം നടന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെചോദ്യം ചെയ്തപ്പോഴാണ് മോഷണം നടത്തിയത് താനാണെന്ന് സമ്മതിച്ചത്. ഹൊസ്‌ദുർഗ്‌ കോടതി പ്രതിയെ റിമാൻഡ്‌ ചെയ്തു.                                                                                                                                                                      തീയ്യതി 23/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.