കടലേറ്റം: പെർവാഡ് കടപ്പുറത്ത് ആശങ്ക തെങ്ങുകളും കടൽഭിത്തിയും നശിച്ചു

2021-08-23 11:51:46

    
    കുമ്പള: ശക്തമായ കടലേറ്റത്തിൽ നാശം നേരിട്ട പെർവാഡ് കടപ്പുറത്ത് വീണ്ടും കടലേറ്റമുണ്ടായത് തീരദേശവാസികളെ ആശങ്കയിലാക്കി.

ഒരാഴ്ചയായി വേലിയേറ്റസമയത്താണ് കടലേറ്റമുണ്ടാകുന്നത്. പെർവാഡ് കടപ്പുറത്ത് ശേഷിക്കുന്ന കടൽഭിത്തിയും തെങ്ങുകളും കടലെടുക്കുകയാണ്.


ശക്തമായ തിരമാലകൾ അടിച്ചുകയറി 100 മീറ്ററോളം തീരം കടലെടുത്തിട്ടുണ്ട്‌. കാലവർഷത്തിന്റെ തുടക്കത്തിൽ രൂക്ഷമായ കടലേറ്റം നേരിട്ട പ്രദേശമാണ് പെർവാഡ് കടപ്പുറം. പ്രദേശം കുമ്പള ഗ്രാമപ്പഞ്ചായത്തംഗം സബൂറ,റവന്യൂ അധികൃതർ എന്നിവർ സന്ദർശിച്ചു.

കഴിഞ്ഞ വർഷം മൊഗ്രാലിലെ രണ്ടുവീടുകൾ തകരുകയും 14 തെങ്ങുകൾ കടലെടുക്കുകയും ചെയ്തിരുന്നു. കോയിപ്പാടി,പറുവാട്,മൊഗ്രാൽ,നാങ്കി എന്നിവ കാലവർഷത്തിൽ കടലേറ്റമുണ്ടാകുന്ന തീരപ്രദേശങ്ങളാണ്. ഒരാഴ്ചയായി പെർവാഡാണ് കടലേറ്റ ഭീഷണി രൂക്ഷമായത്. അഞ്ചോളം വീടുകൾക്ക് അപകട ഭീഷണിയുണ്ട്.


ശാശ്വതമായ പരിഹാരമില്ല

ചില സ്ഥലങ്ങളിൽ കടൽഭിത്തിയുടെ ഭാഗങ്ങൾ കാണാം. എന്നാൽ മിക്കയിടത്തും കടൽഭിത്തിയുടെ അടയാളം പോലും കാണാനില്ല. 10 വർഷം മുമ്പ് നിർമിച്ചതാണ് കടൽഭിത്തി.

കടലേറ്റത്തിന് ശാശ്വതമായ പരിഹാരമില്ല. കടലേറ്റമുണ്ടായാൽ റവന്യൂ,പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിക്കുകയും കുടുംബങ്ങളോട് മാറിത്താമസിക്കാൻ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് ആവശ്യപ്പെടുകയുമാണ് ചെയ്യാറ്.


ദുരിതാശ്വാസ കേന്ദ്രത്തിൽ മതിയായ സൗകര്യമില്ലാത്തതിനാൽ പലരും ബന്ധുവീടുകളിലേക്കാണ് മാറിത്താമസിക്കാറുള്ളത്. ഇത്തവണയും പതിവ് തുടർന്നു.

കർഷകർക്ക് തിരിച്ചടി

:കുറച്ചുവർഷമായി കടലേറ്റത്തിൽ തെങ്ങുകൾ കടപുഴകുകയാണ്. തെങ്ങുകൾ കടലെടുക്കുന്നത് കർഷകരുടെ വരുമാനമാർഗത്തിനാണ് തിരിച്ചടിയാകുന്നത്.

എം.മൂസ, മൊഗ്രാൽ                                                                                                                                                                    തീയ്യതി 23/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.