കൊവിഡ് നിയന്ത്രണങ്ങൾ: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ബുധനാഴ്ച്ച

2021-08-23 15:57:28

    
    സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ബുധനാഴ്ച ചേരും.

ഇന്ന് നടക്കാനിരുന്ന യോഗമാണ് മാറ്റിവച്ചത്. കൊവിഡ് പരിശോധന കുത്തനെ കുറയുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനാറിന് മുകളില്‍ തുടരുകയും ചെയ്യുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.

ഓണത്തോടനുബന്ധിച്ച് വാരാന്ത്യ ലോക്ക്ഡൗണ്‍ അടക്കം ഒഴിവാക്കിക്കൊണ്ടുള്ള നിയന്ത്രണങ്ങളായിരുന്നു സംസ്ഥാനത്തുണ്ടായിരുന്നത്. ഓണത്തിരക്കും ആഘോഷങ്ങളും രോഗവ്യാപനത്തിനിടയാക്കി എന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്. ഒരു ഘട്ടത്തില്‍ ഒരുലക്ഷത്തില്‍ താഴെയെത്തിയ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ ഒരുലക്ഷത്തി അറുപത്തിമൂവായിരത്തിന് അടുത്താണ് . ഇത് നാല് ലക്ഷത്തിന് മുകളിലേക്ക് ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ മൂന്നുദിവസത്തെ ശരാശരി ടിപിആര്‍ 17 ശതമാനത്തിന് മുകളിലാണ്. ഇക്കാര്യങ്ങളടക്കം കൊവിഡ് അവലോകന യോഗത്തില്‍ വിശദമായി പരിശോധിക്കും. ഓണം അവസാനിക്കുന്നതോടെ നിയന്ത്രണങ്ങള്‍ കൂട്ടുകയും ഇളവുകള്‍ കുറയ്ക്കുകയും ചെയ്തേക്കും.                                                                           തീയ്യതി 23/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.