അഫ്ഗാനിസ്ഥാന് മതവർഗീയവാദികള്ക്കുള്ള പാഠമാണെന്ന് മുഖ്യമന്ത്രി
2021-08-23 16:00:33

ശ്രീനാരായണ ഗുരുവിന്റെ 167ാം ജന്മ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയതയുടെ പേരില്‍ തീ ആളിപ്പടര്ത്തിയാല് മനുഷ്യന് അതില്‍ തന്നെ എരിഞ്ഞടങ്ങും. ജനങ്ങളും രാഷ്ട്രങ്ങളും മതമൗലിക വാദത്തിന്റെ ഇരകളാണ്. മത വര്‍ഗീയ ഭീകര സംഘടനകള്‍ മനുഷ്യത്വത്തെ ഞെരിച്ചു കൊല്ലുന്ന ഘട്ടം ഇതുപോലെ അധികം ഉണ്ടായിട്ടില്ല. സ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള സന്ദേശമാണ് ഗുരു മുന്നോട്ട് വെക്കാന്‍ ശ്രമിച്ചത്. ഗുരു കാട്ടിയ പാതയിലൂടെയാണ് മനുഷ്യത്വത്തിന്റെ അതിജീവനമെന്നും പിണറായി വിജയന് പറഞ്ഞു.
മനുഷ്യന്റെ അതിജീവനം ശ്രീനാരായണ ഗുരുകാട്ടിയ വഴിയിലൂടെയാണെന്ന് ലോകത്തിലെ സംഭവങ്ങള്‍വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തെ ഗുരുതരമായ സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് ഗുരുസന്ദേശം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തീയ്യതി 23/08/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.