കര്‍ണാടകയിലെ കൊലക്കേസ് പ്രതിക്ക് കേരളത്തിലെ ജയിലിൽ കിടക്കാൻ ആഗ്രഹം,ചെയ്തതോ കേരളത്തിലെ ജഡ്ജിയെ വധിക്കുമെന്ന ഭീഷണി കോൾ
2021-08-23 16:02:37

കേരളത്തിലെ ജയിലുകളില്‍ ജീവിതം സുഖപ്രദമായത് കൊണ്ട് കര്‍ണാടകയിലെ ജയിലില്‍ നിന്ന് ട്രാന്‍സ്ഫര്‍ ലഭിക്കാന്‍ ഒരു കൊടും കുറ്റവാളി ചെയ്ത ഭീഷണി ഫോണ്‍ കാള്‍ ആണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.
കൊല്ലം ഈസ്റ്റ് പൊലീസ് മൈസൂര്‍ ജയിലിലെത്തി ചോദ്യം ചെയ്തപ്പോഴാണ് പ്രതി കേരളത്തിലെ ജയിലിലേക്ക് വരാനുള്ള ഇഷ്ടം പ്രകടിപ്പിച്ചത്.
കര്‍ണാടകയിലെ ജയിലില്‍ കഴിയുന്ന കൊലക്കേസ് പ്രതി കൊല്ലത്തെ ന്യായാധിപനെ വധിക്കുമെന്ന് ഫോണില്‍ പൊലീസിനോട് ഭീഷണിപ്പെടുത്തിയത് കേരളത്തിലെ ജയിലില്‍ എത്താന്‍ വേണ്ടിയെന്നാണ് പുതിയ വെളിപ്പെടുത്തല്‍. കേരളത്തിലെ ജയിലുകളിലെ സൗകര്യം അറിഞ്ഞാണത്രേ കേരളത്തില്‍ കേസുണ്ടാക്കി ഇങ്ങോട്ട് മാറാന്‍ ശ്രമിച്ചതെന്നാണ് പ്രതിയുടെ മൊഴി. തീയ്യതി 23/08/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.