എസ് എസ് എഫ് മുള്ളേരിയ ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു,പള്ളങ്കോട് സെക്ടർ ചാമ്പ്യന്മാരായി

2021-08-23 17:46:13

    
    മുള്ളേരിയ: എസ് എസ് എഫ് മുള്ളേരിയ ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു.
പള്ളങ്കോട് സെക്ടർ ഒന്നാം സ്ഥാനവും,ദേലംപാടി, ആദൂർ സെക്ടറുകൾ യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി.
80 ലോളം ബ്ലോക്കുകൾ,36 യൂണിറ്റ്,5 സെക്ടറിൽ നിന്നായി മുന്നൂറോളം പ്രതിഭകൾ 2  ദിവസങ്ങളിലായി മറ്റൊരുക്കി.
സമാപന സംഗമം മുള്ളേരിയ ഡിവിഷൻ പ്രസിഡൻറ് സഫുവാൻ സഖാഫി അധ്യക്ഷത വഹിച്ചു. മജിലിസ്  ചെയർമാൻ ,ൾഅഷ്റഫ്  തങ്ങൾ അസ്സഖാഫ് മഞ്ഞംപാറ ഉദ്ഘാടനം ചെയ്തു.
ഇമ്പിച്ചിക്കോയ തങ്ങൾ ഖലീൽ സ്വലാഹ,സദ്ദാം ഹുസൈൻ തങ്ങൾ റഹ്മത്ത് നഗർ വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തു

 എസ് വൈ എസ്  കാസർഗോഡ് ഉപാധ്യക്ഷൻ സൈനുൽ ആബിദീൻ മുത്തുകോയ കണ്ണവം തങ്ങൾ പ്രഭാഷണം നടത്തി. എസ് എസ് എഫ് ജില്ലാ സെക്രട്ടറി കരീം ജൗഹരി ഗാളിമുഖം, ജില്ലാ പ്രവർത്തന സമിതി അംഗം , ഇർഷാദ് കളത്തൂർ തുടങ്ങിയവർ സംസാരിച്ചു.
ഡിവിഷൻ സെക്രട്ടറിമാരായ  നൗഷാദ് ഹിമാമി, ജുനൈദ് ഹിമമി സഖാഫി, ഇസ്മായിൽ ആലൂർ,ഹിസാമുദ്ദീൻ ഹിമമി റഹ്മത്ത് നഗർ,സുബൈർ അഹ്സനി പള്ളത്തൂർ, സജ്ജാദ് ഹിമമി ആദൂർ,  നിസാർ ബെള്ളിപ്പാടി, അഷ്റഫ് മൂലടുക്കം ,റിനാസ് ബെള്ളിപ്പാടി തുടങ്ങിയവർ സംബന്ധിച്ചു.
ജനറല്‍ സെക്രട്ടറി ഉമൈർ ഹിമമി സഖാഫി ദേലംപാടി സ്വാഗതവും,സാബിത്ത് ഹിമമി കൊമ്പോട് നന്ദിയും പറഞ്ഞു                                                                                                                                                                          തീയ്യതി 23/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.