ഉത്തര്‍ പ്രദേശില്‍ അപൂര്‍വ്വ രോഗം പടരുന്നു; അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു; 80 ഓളം പേര്‍ ആശുപത്രിയില്‍

2021-08-24 17:26:36

    
    ലക്‌നൗ : ഉത്തര്‍പ്രദേശില്‍ അപൂര്‍വ്വ രോഗം പടരുന്നു. അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു.
80 ഓളം പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മഥുരയിലെ കോണ്‍ ഗ്രാമത്തിലാണ് രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.
ഒന്നും രണ്ടും ആറും വയസുളള കുട്ടികള്‍ ഉള്‍പ്പെടെ 6 പേരാണ് അപൂര്‍വ്വ രോഗം ബാധിച്ച്‌ മരിച്ചത്. രോഗവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. രാജസ്ഥാനിലെ ഭാരത്പൂരിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
രോഗം റിപ്പോര്‍ട്ട് ചെയ്ത ഗ്രാമത്തില്‍ ഡോക്ടര്‍മാര്‍ എത്തി സാമ്ബിളുകള്‍ ശേഖരിച്ചതായി ഉത്തര്‍പ്രദേശ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. രാച്‌ന ഗുപ്ത അറിയിച്ചു. മലേരിയ, ഡെങ്കിപ്പനി, കൊറോണ ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ പരിശോധനയ്‌ക്ക് വേണ്ടിയാണ് സാമ്ബിളുകള്‍ ശേഖരിച്ചത്.                                                                                                                                                                                  തീയ്യതി 24/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.