വാടകയ്ക്കെടുത്ത കാറുമായി കടയിലെത്തി പണം കവർന്ന യുവാവ് പിടിയിൽ

2021-08-24 17:27:52

    
    ബേക്കല്‍: വാടകയ്‌ക്കെടുത്ത കാറുമായി അനാദിക്കടയിലെത്തി മേശവലുപ്പില്‍ നിന്നു 6500 രൂപയുമായി കടന്നുകളഞ്ഞ വിരുതന്‍ അറസ്റ്റില്‍. മൗവ്വല്‍, പരയങ്ങാനത്തെ ലത്തീഫാ(36)ണ്‌ ചന്തേര പൊലീസിന്റെ പിടിയിലായത്‌.ചന്തേര മാണിയാട്ടെ രാഘവന്‍ ആണ്‌ കേസിലെ പരാതിക്കാരന്‍. ലത്തീഫ്‌ ഇന്നലെ രാവിലെയാണ്‌ കാറുമായി രാഘവന്റെ കടയില്‍ എത്തിയത്‌. ആവശ്യപ്പെട്ട സാധനങ്ങള്‍ എടുക്കുന്നതിനിടയില്‍ കടയിലെ മേശവലുപ്പില്‍ നിന്നു പണവുമായി കടന്നുകളയുകയായിരുന്നു. ഇതു സംബന്ധിച്ച പൊലീസ്‌ അന്വേഷണം തുടരുന്നതിനിടയിലാണ്‌ പിലിക്കോട്ട്‌ റോഡരുകിലെ കാട്ടിനു സമീപത്ത്‌ കാര്‍ ദുരൂഹസാഹചര്യത്തില്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയത്‌. അകത്തു ഒരു യുവാവും ഉണ്ടായിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌തപ്പോഴാണ്‌ കടയില്‍ നിന്നു പണവുമായി കടന്നുകളഞ്ഞ യുവാവാണെന്നു വ്യക്തമായത്‌.                                                           

തീയ്യതി 24/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.