എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തണം: യൂത്ത് ഫൈറ്റേഴ്സ് ക്ലബ്ബ്

2021-08-25 12:42:53

    
    തായന്നൂർ : നിത്യേന നൂറുകണക്കിന് വാഹനങ്ങൾ എത്തുന്ന എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ പാർക്കിംഗ് സൗകര്യമേർപ്പെടുത്തമെന്ന് എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്സ് ക്ലബ്ബ് വാർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ അധികൃതരോടാവശ്യപ്പെട്ടു. പലപ്പോഴും വാക്സിൻ കേന്ദ്രമായി പ്രവർത്തിക്കുമ്പോഴും , കോവിഡ് പരിശോധന നടത്താനും ഒ.പി ചികിത്സയ്ക്കുമായി നൂറുകണക്കിനാളുകളാണ് ഇവിടെയെത്തുന്നത്. ആശുപത്രിക്ക് മുമ്പിലെ വീതികുറഞ്ഞ ജില്ലാപഞ്ചായത്ത് റോഡിന് ഇരുവശത്തുമായി വാഹനങ്ങൾ പാർക്കു ചെയ്യേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് കൂടുതൽ അപകടസാധ്യത ക്ഷണിച്ചു വരുന്നുകയാണെന്നും ആശുപത്രി കോമ്പൗണ്ടിൽ ആവശ്യത്തിന് സ്ഥലമുണ്ടായിരിക്കെ പാർക്കിംഗ് സൗകര്യമൊരുക്കി അപകടമൊഴിവാക്കാനും അധികൃതർ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു.
       എ.എം ഗണേഷിന്റെ അദ്ധ്യക്ഷതയിൽ സുരേഷ് കുമാർ യോഗം ഉത്ഘാടനം ചെയ്തു. ജി. ഗോകുൽ റിപ്പോർട്ടും നിതിൻ നാരായണൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. മിഥുൻ കണ്ണൻ, മനു, രാജേഷ്, ഗിരീഷ്, ശ്രീകുമാർ രജ്ഞിത്ത് തുടങ്ങിയവർ സംസാരിച്ചു.
 പുതിയ ഭാരവാഹികളായി രമേശൻ മലയാറ്റുകര (പ്രസി.), സതീശൻ . സി ( വൈസ്.പ്രസി.) ,സി.എം കൃഷ്ണൻ (സെക്രട്ടറി), പ്രിയേഷ് കുമാർ (ജോ: സെക്രട്ടറി), വിജിത ശ്രീജിത് (ട്രഷറർ) അമ്പു. എ ഇ (രക്ഷാധികാരി)എന്നിവരെ തെരഞ്ഞെടുത്തു.
 രാഖിൽ സ്വാഗതവും ആനന്ദ് നന്ദിയും പറഞ്ഞു.                                                                                                                  തീയ്യതി 25/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.