സ്കൂളിൽ മോഷണത്തിനെത്തിയ ആളെ‌ നാട്ടുകാർ പിടിച്ചു പൊലീസിൽ ഏൽപ്പിച്ചു

2021-08-25 12:45:22

    
    പയ്യന്നൂർ ∙ വെള്ളൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മോഷണത്തിനെത്തിയ തലശ്ശേരി തിരുവങ്ങാടിലെ കെ.കെ.സിദ്ദിഖി(55)നെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ സ്കൂൾ പരിസരത്ത് യുവാവിനെ സംശയ നിലയിൽ കണ്ടപ്പോൾ നാട്ടുകാർ പിൻതുടർന്നെങ്കിലും സ്കൂളിന് സമീപത്തെ കാവിനകത്ത് കയറി ഒളിച്ചു. നാട്ടുകാർ പിൻമാറി എന്ന് കരുതി വീണ്ടും സ്കൂൾ കോംപൗണ്ടിലേക്ക് പ്രവേശിച്ച യുവാവിനെ നാട്ടുകാർ പിടികൂടി ചോദ്യം ചെയ്തപ്പോൾ സ്കൂളിലെ ലാപ്ടോപ് മോഷണമാണ് ലക്ഷ്യമെന്ന് മനസ്സിലായി. 

വെള്ളൂർ പെട്രോൾ പമ്പിന് സമീപത്ത് നിന്ന് സൈക്കിൾ മോഷ്ടിച്ച് അതിലാണ് സ്കൂൾ പരിസരത്ത് എത്തിയത്. വിവരം അറിഞ്ഞെത്തിയ പൊലീസ് ചോദ്യം ചെയ്തപ്പോൾ കവർച്ച കേസിൽ ശിക്ഷ കഴിഞ്ഞ് ഒരാഴ്ച മുൻപാണ് പുറത്തിറങ്ങിയതെന്ന് പറഞ്ഞു. ഇൻസ്പെക്ടർ മഹേഷ്.കെ നായരും എസ്ഐ പി.യദുകൃഷ്ണനും ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.                                                                                   

തീയ്യതി 25/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.