കാഞ്ഞങ്ങാട് വനിതാ കൗൺസിലറെ ലീഗുകാർ അധിക്ഷേപിക്കുന്നുവെന്ന് സിപിഎം

2021-08-25 12:46:03

    
    കാഞ്ഞങ്ങാട്‌ : വാക്‌സിനേഷൻ ക്യാമ്പിന്‌ നേതൃത്വം നൽകിയ 35ാം വാർഡിലെ എൽഡിഎഫ്‌ കൗൺസിലർ ഫൗസിയാ ഷെരീഫിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലീഗുകാർ അക്രമിക്കുന്നുവെന്ന്  സിപിഎം ആക്ഷേപം,

 

35ാം വാർഡിലെ അർബൻ പിഎച്ച്‌സിയിൽ വാക്‌സിനേഷൻ നടക്കുമ്പോൾ ഏതാനുംപേരെ തെറ്റിദ്ധരിപ്പിച്ച്‌ എത്തിച്ച്‌, ലീഗ്‌ നേതാക്കൾ കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചുവെന്നും ഇത്‌ തടഞ്ഞതിനാണ്‌ ലീഗുകാർ അധിക്ഷേപവുമായി ഇറങ്ങിയത്‌ എന്നും സി പി എം ആരോപണം, 

നഗരസഭയിൽ ഓൺലൈനായി രജിസ്‌റ്റർ ചെയ്‌ത 120 പേർക്കും സ്‌പോട്ട്‌ രജിസ്റ്റർ നടത്തിയ 28, 29 വാർഡിലെ 120 പേർക്കുമുള്ള വാക്‌സിനാണ്‌ ഇവിടെ എത്തിച്ചിരുന്നത്‌. പകൽ ഒന്നരയോടെ  എല്ലാവർക്കും വാകസ്‌സിൻ നൽകി ആരോഗ്യപ്രവർത്തകർ മടങ്ങുമ്പോൾ ലീഗ് മെമ്പർമാർ അവരുടെ വാർഡിലുള്ള ആൾക്കാരെയും കൂട്ടിവന്ന്‌ വാക്‌സിൻ  വേണമെന്ന്‌ ബഹളം വെച്ചത്‌.  വന്നവരോട്‌  ഫൗസിയ കാര്യം ധരിപ്പിക്കുന്നതിനിടയിൽ യുഡിഎഫ്‌കൗൺസിലർ  മോശം ഭാഷയിൽ സംസാരിച്ചു വെന്നാണ് പരാതി,

ഫൗസിയാ ഷെറീഫിനെതിരെയുള്ള അപവാദ പ്രചരണം   യുഡിഎഫ്‌അവസാനിപ്പിക്കണമെന്ന്‌  സിപിഐ എം കാഞ്ഞങ്ങാട്‌ ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു.

തീയ്യതി 25/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.