മൊബൈൽ ഫോണുകളും കാറിന്റെ ചാവിയും മോഷ്ടിച്ചു,ഒട്ടേറെ മോഷണ കേസിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

2021-08-25 12:46:56

    
    ചെറുപുഴ∙ കെഎസ്ഇബി ഓഫിസിൽ നിന്നു 2 മൊബൈൽ ഫോണും കാറിന്റെ താക്കോലും മോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതി പൊലീസിന്റെ പിടിയിലായി.  ഒട്ടേറെ മോഷണ കേസുകളിലെ പ്രതിയായ കാസർകോട് ആയന്നൂരിലെ ഷൈജു ജോസഫ് (28) ആണു അറസ്റ്റിലായത്. തിരുമേനി റോഡിൽ പ്രവർത്തിക്കുന്ന കെഎസ്ഇബി ഓഫിസിൽ കഴിഞ്ഞ 17ന് പുലർച്ചെയാണു മോഷണം നടന്നത്.    അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈൻമാൻ കോലുവള്ളി സ്വദേശി ജോമോന്റെ 15,000 രൂപ വില വരുന്ന മൊബൈൽ ഫോൺ, കാറിന്റെ താക്കോൽ, ഓഫിസിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ എന്നിവയാണു മോഷണം പോയത്. 

മോഷ്ടിച്ച താക്കോൽ ഉപയോഗിച്ചു കാറിന്റെ ഡോർ തുറക്കാൻ ശ്രമിക്കുന്നതിനിടെ അലാം മുഴങ്ങി.  ഇതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. തുടർന്നു കെഎസ്ഇബി അധികൃതർ ചെറുപുഴ പൊലീസിൽ പരാതി  നൽകി. സമീപത്തെ കെട്ടിടത്തിൽ സ്ഥാപിച്ച സിസിടിവി ക്യാമറ പരിശോധിച്ചാണു പൊലീസ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. മോഷ്ടിച്ച മൊബൈൽ ഫോണുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ ചെറുപുഴ എസ്ഐ എം.പി. ഷാജി, ഗ്രേഡ് എസ്ഐ സുരേഷ്കുമാർ എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.                      

തീയ്യതി 25/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.