മടിക്കൈ കക്കാട്ട് സി.പി.എം.-ബി.ജെ.പി. സംഘർഷം,മൂന്ന് പേർക്ക് പരിക്ക്.

2021-08-25 12:47:42

    
    നീലേശ്വരം: മടിക്കൈ കക്കാട്ട് സി.പി.എം.-ബി.ജെ.പി. സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്.
ബി.ജെ.പി. പ്രവർത്തകരായ വാഴുന്നോറടിയിലെ മനു (36), കക്കാട്ടെ തീർഥപ്രസാദ് (24), സി.പി.എം. പ്രവർത്തകൻ കക്കാട്ടെ ശിവശങ്കരൻ (38) എന്നിവർക്കാണ് പരിക്കേറ്റത്.

Ad
മൂവരും നീലേശ്വരത്തേയും കാഞ്ഞങ്ങാട്ടെയും ആസ്പത്രികളിൽ ചികിത്സയിലാണ്. കക്കാട്ടെ മനുവിന്റെ വീട്ടിലെത്തിയ തീർഥപ്രസാദിനെ സി.പി.എം. പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് ബി.ജെ.പി. ആരോപിച്ചു. വാഴുന്നോറടിയിൽനിന്നെത്തിയ മനുവിന്റെ നേതൃത്വത്തിൽ ശിവശങ്കരനെ ആക്രമിക്കുകയായിരുന്നെന്ന് സി.പി.എമ്മും ആരോപിച്ചു. സംഭവത്തിൽ നീലേശ്വരം പോലീസ് കേസെടുത്തു.                                                                                   തീയ്യതി 25/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.