എല്ലാം ക്ലീൻ ആകാൻ കാഞ്ഞങ്ങാട്, വൃത്തിയിൽ ഒന്നാമതാകാൻ ചെറുവത്തൂരും

2021-08-25 12:50:02

    
    കാ​ഞ്ഞ​ങ്ങാ​ട്: ജ​ന​കീ​യാ​സൂ​ത്ര​ണ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ല്‍ ഉ​റ​വി​ട മാ​ലി​ന്യ സം​സ്‌​ക​ര​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു.
ജൈ​വ​മാ​ലി​ന്യ​ങ്ങ​ള്‍ ഉ​റ​വി​ട​ത്തി​ല്‍ ത​ന്നെ സം​സ്‌​ക​രി​ക്കു​ക​യും അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ ഹ​രി​ത ക​ര്‍​മ​സേ​ന മു​ഖേ​ന ശേ​ഖ​രി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന് പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കും. ജൈ​വ​മാ​ലി​ന്യ​ങ്ങ​ള്‍ സം​സ്‌​ക​രി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ന്‍ വീ​ടു​ക​ളി​ലേ​ക്കും സ​ബ്‌​സി​ഡി നി​ര​ക്കി​ല്‍ റിം​ഗ് ക​മ്ബോ​സ്റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യും. ഇ​തി​നാ​യി ര​ണ്ടാ​യി​ര​ത്തോ​ളം റിം​ഗ് കം​മ്ബോ​സ്റ്റു​ക​ള്‍ നി​ര്‍​മി​ച്ചു ക​ഴി​ഞ്ഞു.
2,500 രൂ​പ വി​ല​യു​ള്ള റിം​ഗ് ക​മ്ബോ​സ്റ്റ് 230 രൂ​പ നി​ര​ക്കി​ലാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ല്‍​ത്ത​ന്നെ ഇ​വ എ​ത്തി​ച്ച്‌ ന​ല്‍​കും.
ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ ശു​ചി​ത്വ​മു​ള്ള ന​ഗ​ര​വും ആ​രോ​ഗ്യ​മു​ള്ള ജ​ന​ത​യും എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​ന്‍ ഉ​ത​കു​ന്ന ത​ര​ത്തി​ലാ​ണ് പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കു​ന്ന​തെ​ന്ന് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി. സു​ജാ​ത അ​റി​യി​ച്ചു.

ചെറുവത്തൂർ
ജനകീയാസൂത്രണത്തിന്റെ വാർഷികാഘോഷത്തിന്റ ഭാഗമായി ക്ലീൻ ഗ്രീൻ ആൻഡ്‌ ബ്യൂട്ടി പദ്ധതിയുമായി ചെറുവത്തൂർ പഞ്ചായത്ത്‌.  മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും വെളിയിടങ്ങളിലും മാലിന്യം സംസ്‌കരിക്കാനുള്ള സൗകര്യം ഒരുക്കുകയാണ്‌ ലക്ഷ്യമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
 ഇതിന്റെ ഭാഗമായി 25ന്‌ സർവെ സംഘടിപ്പിക്കും. രാവിലെ ഒമ്പതിന്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാധവൻ മണിയറ ഉദ്‌ഘാടനം ചെയ്യും. കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ മാലിന്യ സംസ്‌കരണ ഉപാധികൾ സ്ഥാപിക്കും. റിംഗ്‌ കമ്പോസ്‌റ്റ്‌, ബയോബിൻ, കിച്ചൺ ബിൻ ബയോഗ്യാസ്‌ തുടങ്ങിയവ തൊഴിലുറപ്പിലൂടെ സ്ഥാപിക്കും.  പ്ലാസ്‌റ്റിക്‌ മാലിന്യങ്ങൾ ഹരിതകർമസേനയുടെ നേതൃത്വത്തിൽ വീടുകളിലെത്തി ശേഖരിക്കും. ഇവ തരം തിരിച്ച്‌ ക്ലീൻ കേരളക്ക്‌ കൈമാറും. സെപ്‌തംബർ അവസാനത്തിൽ ശുചിത്വ വാർഡുകളുശടടെയും ഒക്‌ടോബർ രണ്ടിന്‌ വില്ലേജ്‌തല സമ്പൂർണ ശുചിത്വ പ്രഖ്യാപനവും നടത്തും. 
വാർത്താ സമ്മേളനത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി വി പ്രമീള, വൈസ്‌ പ്രസിഡന്റ്‌ പി വി രാഘവൻ, കെ രമണി, ടി നാരായണൻ, കെ ബാലചന്ദ്രൻ, സി വി സജീവൻ, മഹേഷ്‌ വെങ്ങാട്ട്‌ എന്നിവർ സംസാരിച്ചു.                                                                                                                                                             തീയ്യതി 25/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.