വീട്ടിലിരുന്ന് ജോലിയെന്ന് എസ്എംഎസ്; വീട്ടമ്മയ്ക്ക് നഷ്ടമായത് 2.33 ലക്ഷം രൂപ

2021-08-25 12:51:43

    
    മുംബൈ ∙ കോവിഡ് കാലത്ത് വീട്ടിൽ ഇരുന്നു ജോലി ചെയ്യാം എന്നു വാഗ്ദാനം ചെയ്ത് വീട്ടമ്മയുടെ 2.33 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പാർട് ടൈം ജോലിയും വലിയ തുക വരുമാനവും വാഗ്ദാനം ചെയ്യുന്ന ജോലിക്കായി ശ്രമിച്ച  37 വയസ്സുകാരിക്കാണു പണം നഷ്ടമായത്. ഇ-കൊമേഴ്സ് പോർട്ടൽ ആയ ആമസോണിലെ ജോലി എന്നു തെറ്റിദ്ധരിപ്പിച്ചാണ് ഇവരെ കബളിപ്പിച്ചത്. കഴിഞ്ഞ 16നാണ് സംഭവം.വീട്ടിൽ ഇരുന്നു ജോലി ചെയ്യാം എന്നു വാഗ്ദാനം ചെയ്യുന്ന എസ്എംഎസിൽ കണ്ട നമ്പറിൽ വിളിച്ച വീട്ടമ്മയോട് ആമസോൺ ഉൽപന്നങ്ങളുടെ വിൽപന വർധിപ്പിക്കുന്നതിനു സഹായിച്ചാൽ നല്ലൊരു കമ്മിഷൻ ലഭിക്കുമെന്ന് തട്ടിപ്പുകാർ അറിയിച്ചു.
തുടർന്ന് ഒരു പ്രത്യേക ഇ-വാലറ്റിലേക്ക് പണം അയച്ച് ഒരു ആമസോൺ ഉൽപന്നം വാങ്ങാൻ ആവശ്യപ്പെട്ടു. വീട്ടമ്മ 5,000 രൂപ അടച്ചു.  താമസിയാതെ നിക്ഷേപിച്ച തുകയോടൊപ്പം 200 രൂപ കമ്മിഷൻ ആയി ബാങ്ക് അക്കൗണ്ടിൽ ലഭിച്ചു. 

കളമൊരുക്കിയത് തട്ടിപ്പിന്
തുടർന്ന് അടുത്ത ദിവസം ഉന്നത ഉദ്യോഗസ്ഥൻ വലിയ ടാസ്‌ക്കിനായി ടെലഗ്രാമിൽ ബന്ധപ്പെടുമെന്ന് തട്ടിപ്പുകാരൻ അറിയിച്ചു. അടുത്ത ദിവസം 9 വ്യത്യസ്ത ഇ-വാലറ്റ് അക്കൗണ്ടുകളിൽ പണം നൽകാൻ ആവശ്യപ്പെട്ടു സന്ദേശം ലഭിച്ചു. 4.04 ലക്ഷം രൂപ ലഭിക്കുമെന്ന് കരുതി വീട്ടമ്മ 2.33 ലക്ഷം അടച്ചു. പണം ലഭിക്കാതെ വന്നപ്പോൾ പൊലീസിനെ സമീപിക്കുകയായിരുന്നു.                                                  തീയ്യതി 25/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.