സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള കോവിഡ് വാക്സിനേഷന്‍ സെപ്റ്റംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച്‌ കേന്ദ്ര ആരോഗ്യ മന്ത്രി

2021-08-25 17:18:01

    
    ന്യൂഡല്‍ഹി: സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള കോവിഡ് വാക്സിനേഷന്‍ സെപ്റ്റംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച്‌ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ.

സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി ഈ മാസം രണ്ടുകോടി ഡോസ് വാക്സിന്‍ അധികമായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന പ്രതിമാസ ഡോസിനു പുറമെയാണ് ഇതെന്നും വാക്സിനേഷനില്‍ അധ്യാപകര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ അഞ്ചിന് രാജ്യം അധ്യാപകദിനം ആഘോഷിക്കും മുമ്ബ് അധ്യാപകരുടെ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.                                                                                                                  തീയ്യതി 25/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.