സി പി എം പ്രവർത്തകർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു

2021-08-25 17:39:08

    
    ബന്തടുക്ക: ബന്തടുക്കയിലെ ചിക്കണ്ടം മൂലയിൽ നിന്നും സുബ്രായ്യൻ ആചാരി, യമുന, മോഹനൻ ആചാരി, ചന്ദ്രാവതി, രാധാകൃഷ്ണൻ ,യശ്വന്ത്‌, അശ്വതി, നവ്യ തുടങ്ങിയ 8 സി പി എം പ്രവർത്തകർ പാർട്ടി വിട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു.കാസർഗോഡ് എം പി രാജ് മോഹൻ ഉണ്ണിത്താൻ്റെ സാനിദ്ധ്യത്തിൽ ഡിസിസി പ്രസിഡൻ്റ് ഹക്കിം കുന്നിൽ ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചു. ബന്തടുക്ക പ്രിയദർശിനി മന്ദിരത്തിൽ കോവിഡ് മാനദണ്ഡം പാലിച്ച് ചേർന്ന യോഗം എം പി രാജ് മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡൻ്റ് സാബു അബ്രഹാം അദ്ധ്യക്ഷത വഹിച്ചു.ഡി സി സി ജനറൽ സെക്രട്ടറി എം സി പ്രഭാകരൻ, മുളിയാർബ്ലോക്ക് പ്രസിഡൻ്റ് ബലരാമൻ നമ്പ്യാർ, പവിത്രൻ സി നായർ ജോസ് പാറത്തട്ടൽ കമലാക്ഷൻ ചൂരിത്തോട്, കൃഷ്ണൻ ബി , ലിസി തോമസ്, ഷീബ സന്തോഷ്, ആലീസ് ജോർജ്,തീഷ് ബേത്തലം, പുരുഷുപാലാർ ,മനോജ് കക്കച്ചാൽ, ആ നന്ദൻ,എന്നിവർ ആശംസ പ്രസംഗം നടത്തി.തോമസ് കീച്ചേരി സ്വാഗതവും ലില്ലി തോമസ് നന്ദിയും രേഖപ്പെടുത്തി                                                                 തീയ്യതി 25/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.