വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം ഗ്രേസ് മാര്‍ക്കില്ല; സര്‍ക്കാര്‍ തീരുമാനം ശരിവെച്ച്‌ ഹൈക്കോടതി

2021-08-26 17:44:50

    
    കൊച്ചി: വിദ്യാര്‍ത്ഥികള്‍ക്ക് ഈ അധ്യയന വര്‍ഷം ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ശരിവെച്ചു.
പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ബോണസ് പോയിന്‍്റ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം അംഗീകരിച്ച കോടതി നടപടി ചോദ്യം ചെയ്ത ഹര്‍ജികള്‍ തള്ളി.
വിദ്യാര്‍ത്ഥികള്‍ക്ക് എട്ടിലും ഒന്‍പതിലും ലഭിച്ചിച്ച ഗ്രേസ് മാര്‍ക്ക് ഈ വര്‍ഷവും നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.
പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ബോണസ് പോയിന്റുകള്‍ നല്‍കുമെന്നും പ്ലസ് ടു പ്രവേശനത്തിന് ഗ്രേഡിനൊപ്പം കൂട്ടുമെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
എന്‍സിസി, സ്കൗട്ട് ആന്‍ഡ് ഗൈഡ്, എസ്പിസി കേഡറ്റുകള്‍ക്ക് രണ്ടു ബോണസ് പോയിന്റ് നല്‍കും: സര്‍ക്കാര്‍
കോവിഡ് മൂലം സ്കുളുകള്‍ പൂട്ടിയതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തവണ പഠനസമയം നഷ്ടമായിട്ടില്ലെന്നും എന്‍സിസി, സ്ക്കൗട്ട്, എന്‍എസ്‌എസ് തുടങ്ങിയ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്നുമായിരുന്നു സര്‍ക്കാര്‍ തീരുമാനം.
സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് കെ.എസ്.യുവും ഏതാനും വിദ്യാര്‍ത്ഥികളുമാണ് കോടതിയെ സമീപിച്ചത് .                                                                                                                                                  തീയ്യതി 26/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.