ശ്രീകാര്യത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ മരിച്ചു

2021-08-27 11:56:38

    
    കഴക്കൂട്ടം: കല്ലംപള്ളിയ്ക്ക് സമീപം ഓട്ടോയും കാറും കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ മരിച്ചു. കഴക്കൂട്ടം സാജി ആശുപത്രിക്ക് സമീപം കുറ്റിവിളാകത്ത് വീട്ടില്‍ പരേതനായ രാജപ്പന്‍റെയും രാധയുടെയും മകന്‍ കണ്ണന്‍ എന്നുവിളിക്കുന്ന രാജേഷ്‌കുമാര്‍ (42 ), സഹോദരി ഭര്‍ത്താവ് കഴക്കൂട്ടം ടെക്നോപാര്‍ക്കിന് സമീപം ഗൗരിശങ്കരത്തില്‍ കൃഷ്ണന്‍കുട്ടിയുടെയും പാറുഅമ്മയുടെയും മകന്‍ കെ.ജയചന്ദ്രന്‍ (59 ) എന്നിവരാണ് മരിച്ചത്.

ജയചന്ദ്രനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ഡയാലിസിന് കൊണ്ടുപോകും വഴി രാവിലെ എട്ടുമണിയോടെ ശ്രീകാര്യം കല്ലംപള്ളിയ്ക്ക് സമീപത്തെ വളവിലാണ് അപകടം. ഉള്ളൂര്‍ ഭാഗത്ത് നിന്ന് കാര്‍ വരുന്നത് കണ്ട് ഓട്ടോ ബ്രേക്കിടുമ്ബോള്‍ റോഡില്‍ തെന്നിമാറി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്നു.

സ്ഥലത്തെത്തിയ ശ്രീകാര്യം പൊലീസും നാട്ടുകാരും കഴക്കൂട്ടം ഫയര്‍ഫോഴ്സും ചേര്‍ന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഓട്ടോ ഓടിച്ചിരുന്ന രാജേഷ്‌കുമാര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച ജയചന്ദ്രന്‍ 12 മണിയോടെ മരണമടയുകയായിരുന്നു.

രജിതയാണ് മരിച്ച രാജേഷ്കുമാറിന്‍റെ ഭാര്യ. പത്താം ക്ലാസ് വിദ്യാര്‍ഥിയായ രാഹുല്‍കൃഷ്ണ, രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥി രോഹിത് കൃഷ്ണ എന്നിവര്‍ മക്കളാണ്. സി.ഐ.ടി.യു.അംഗമായ രാജേഷ്‌കുമാര്‍ കഴക്കൂട്ടം ടെക്നോപാര്‍ക്ക് ഓട്ടോ സ്റ്റാന്‍ഡിലെ അംഗമാണ്.

ലതയാണ് ജയചന്ദ്രന്‍റെ ഭാര്യ. ഇവര്‍ക്ക് മക്കളില്ല. കേരള മണ്‍പാത്ര നിര്‍മ്മാണ സഭ ജോയിന്‍റ്​ സെക്രട്ടറിയാണ് മരിച്ച ജയചന്ദ്രന്‍.                                                                                                                                    തീയ്യതി 27/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.