തൊഴിലുറപ്പ് പദ്ധതി വഴി സൗജന്യമായി കാലിത്തൊഴുത്ത് നിര്‍മാണം, കിണര്‍ റീചാര്‍ജിങ്

2021-08-27 11:57:27

    
    ആലപ്പുഴ : ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ചെറുതന , കാര്‍ത്തികപ്പള്ളി, കരുവാറ്റ, കുമാരപുരം, പള്ളിപ്പാട്, തൃക്കുന്നപ്പുഴ, വീയപുരം  ഗ്രാമപഞ്ചായത്തുകളിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി  പ്രകാരം സൗജന്യമായി കാലിത്തൊഴുത്ത് ,ആട്ടിന്‍കൂട്, കോഴിക്കൂട്, കിണര്‍ റിച്ചാർജിങ്, കിണർ നിർമ്മാണം തുടങ്ങിയ വ്യക്തിഗത ആസ്തികള്‍ നിര്‍മിച്ച് നൽകുന്നതിലേയ്ക്കായി ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ അർഹരായ ഗുണഭോക്താക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  അർഹരായ ഗുണഭോക്താക്കൾ അപേക്ഷയും ബാങ്ക് പാസ് ബുക്ക്, റേഷന്‍ കാര്‍ഡ്,  ആധാർ കാർഡ്, തൊഴിൽ കാർഡ് എന്നിവയുടെ കോപ്പികൾ സഹിതം  ബന്ധപ്പെട്ട  ഗ്രാമപഞ്ചായത്തിലെ  എം.ജി.എന്‍.ആര്‍.ഇ.എസ് വിഭാഗത്തിലോ, ബ്ലോക്ക് പഞ്ചായത്തിലെ എം..ജി.എൻ.ആർ.ഇ.ജി.എസ് വിഭാഗത്തിലോ 30ന്  5 മണിക്ക് മുമ്പായി നല്‍കണം. കൂടാതെ  സാമ്പത്തിക പരിധി ഭേദമന്യേ  കമ്പോസ്റ്റ് പിറ്റ് , സോക്ക് പീറ്റ് , അസോള ടാങ്ക് എന്നിവ വീടുകളിൽ സ്ഥാപിച്ച് കിട്ടുന്നതിനുള്ള അപേക്ഷകളും ഈ തീയതിക്കുള്ളില്‍ നല്‍കാവുന്നതാണ്.             തീയ്യതി 27/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.