സാരഥി പുരസ്കാര സമിതിയുടെ പുസ്തക പ്രകാശനം 29 ന്
2021-08-27 11:59:44

കാഞ്ഞങ്ങാട്: സാരഥി പുരസ്കാര സമിതിയുടെ നേതൃത്വത്തിൽ രമേശൻ പുതിയ കണ്ടത്തിൻ്റെ കിളി മരത്തോട് പറഞ്ഞത് എന്ന കവിതാ സമാഹാരം ഓഗസ്റ്റ് 29 ന് ഞായറാഴ്ച പ്രകാശനം ചെയ്യും.
വൈകുന്നേരം മൂന്നരയ്ക്ക് നെല്ലിത്തറ ശ്രീരാംദാസ് ശിശുമന്ദിരത്തിന് സമീപത്തെ നെല്ലിത്തറ ചാരിറ്റബിൾ ട്രസ്റ്റിലാണ് പ്രകാശന ചടങ്ങ്. സാമൂഹിക പ്രവർത്തകൻ കെ.ദാമോദരൻ ആർക്കിടെക്ട് ഫോട്ടോഗ്രാഫർ സുകുമാരൻ ആശീർവാദിന് നൽകി പുസ്തകം പ്രകാശനം ചെയ്യും. അകം മാസിക എഡിറ്റർ സുകുമാരൻ പെരിയച്ചൂർ അധ്യക്ഷത വഹിക്കും. പത്രപ്രവർത്തകരായ
ശ്യാംബാബു വെള്ളിക്കോത്ത്, വൈ. കൃഷ്ണദാസ്, മനോഹരൻ നെല്ലിത്തറ എന്നിവർ സംസാരിക്കും. രാം ഗോകുൽ പെരിയ സ്വാഗതവും പി.ടി.രാജേഷ് പുതിയ കണ്ടം നന്ദിയും പറയും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ചടങ്ങ്. കണ്ണൂർ കൈരളി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. രമേശൻ പുതിയ കണ്ടത്തിൻ്റെ മൂന്നാമത്തെ കവിതാ സമാഹാരമാണിത്. തീയ്യതി 27/08/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.