മന്ത്രി വി.എൻ വാസവൻ അനുശോചിച്ചു

2021-08-27 12:03:23

    
    പ്രശസ്ത മദ്ദള കലാകാരൻ തൃക്കൂർ രാജന്റെ നിര്യാണത്തിൽ സഹകരണം, രജിസ്‌ട്രേഷൻ മന്ത്രി വി.എൻ. വാസവൻ അനുശോചനം രേഖപ്പെടുത്തി. തൃശ്ശൂർ പൂരം, ഉത്രാളിപ്പൂരം, നെൻമാറ വേല എന്നിവിടങ്ങളിൽ മദ്ദളക്കാരനും മദ്ദള പ്രമാണിയുമായിരുന്ന തൃക്കൂർ രാജൻ, ഗുരുവായൂർ, തൃപ്പൂണിത്തുറ, തൃക്കൂർ ഉൽസവങ്ങളിൽ പ്രധാന ആകർഷണമായിരുന്നു. മേളത്തിൽ മദ്ദളത്തിന്റെ പ്രാധാന്യം ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കാനും കഴിഞ്ഞ അപൂർവ കലാകാരനായിരുന്നു അദ്ദേഹം. 1987 ൽ സോവിയറ്റ് യൂണിയനിൽ നടന്ന ഭാരതോത്സവത്തിൽ പഞ്ചവാദ്യത്തിന് നേതൃത്വം നൽകി കേരളത്തിന്റെ യശ്ശസ് ഉയർത്തിപ്പിടിക്കുകയും ചെയ്ത് തൃക്കൂർ രാജന്റെ വിയോഗം വാദ്യ കലാരംഗത്ത് കനത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.                                                                                                                                         തീയ്യതി 27/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.