താലിബാന്‍ തടഞ്ഞുവെച്ച 20 ഇന്ത്യക്കാരുടെ മടങ്ങിവരവ് അനശ്ചിതത്വത്തില്‍

2021-08-27 16:17:06

    
    ന്യൂഡല്‍ഹി | 20 ഇന്ത്യക്കാര്‍ ഇപ്പോഴും അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍.
വ്യാഴാഴ്ച താലിബാന്‍ തടഞ്ഞുവച്ചവരാണ് ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ക്ക് ഇതുവരെ വിമാനത്താവളത്തില്‍ എത്താനായില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.ഇവരുടെ കാര്യത്തില്‍ ഇപ്പോഴും അനശ്ചിതത്വം തുടരുകയാണ്.
താലിബാന്‍ 2020ല്‍ അമേരിക്കയുമായി ഉണ്ടാക്കിയ ദോഹ കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചതായും കേന്ദ്രം വ്യക്തമാക്കി. ഓപ്പേറഷന്‍ ദേവീശക്തിയുടെ ഭാഗമായി നിരവധി പേരെ അഫ്ഗാനില്‍ നിന്നു തിരികെ എത്തിച്ചതായി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അഫ്ഗാനില്‍ നിന്ന് 175 എംബസി ഉദ്യോഗസ്ഥരയും 263 ഇന്ത്യക്കാരെയും 112 അഫ്ഗാന്‍ സ്വദേശികളെയും മറ്റു രാജ്യങ്ങളില്‍ നിന്നുള്ള 15 പേരെയും ഇന്ത്യയിലേക്കെത്തിച്ചുവെന്നും കേന്ദ്രം അറിയിച്ചിരുന്നു.                                                                                                                                                      തീയ്യതി 27/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.