പാരലല്‍ ഡിഗ്രി പരീക്ഷക്കുമുമ്പേ​ പി.ജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു; വിദ്യാര്‍ഥികളില്‍ ആശങ്ക

2021-08-27 16:18:12

    
    അ​മ്ബ​ല​പ്പു​ഴ: പാ​ര​ല​ല്‍ ഡി​ഗ്രി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷ പൂ​ര്‍​ത്തി​യാ​കു​ന്ന​തി​നു​മു​മ്ബ്​ പി.​ജി കോ​ഴ്‌​സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
ബി​രു​ദാ​ന​ന്ത​ര പ​ഠ​നം ന​ട​ത്താ​ന്‍ ക​ഴി​യാ​തെ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്ര​തി​സ​ന്ധി​യി​ലാ​യി.
കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഈ ​വ​ര്‍​ഷം വൈ​കി​യാ​ണ് പാ​ര​ല​ല്‍ ഡി​ഗ്രി പ​രീ​ക്ഷ​യാ​രം​ഭി​ച്ച​ത്. ശേ​ഷി​ക്കു​ന്ന പ​രീ​ക്ഷ 30ന്​ ​ന​ട​ത്തും. ഇ​തി​നി​ട​യി​ലാ​ണ് പി.​ജി കോ​ഴ്സി​ന് സ​ര്‍​വ​ക​ലാ​ശാ​ല അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്.
പാ​ര​ല​ല്‍ ഡി​ഗ്രി പ​രീ​ക്ഷ ഫ​ല​പ്ര​ഖ്യാ​പ​നം ഒ​രു​മാ​സ​ത്തി​നു​ശേ​ഷ​മേ പു​റ​ത്തു​വ​രൂ. ഇ​തി​നു​ള്ളി​ല്‍ പി.​ജി അ​പേ​ക്ഷ കാ​ലാ​വ​ധി​യും ക​ഴി​യും.
പാ​ര​ല​ലാ​യി ഡി​ഗ്രി പ​രീ​ക്ഷ​യെ​ഴു​തി​യ നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പി.​ജി പ​ഠ​നം ന​ട​ത്താ​നാ​വി​ല്ല. ​െറ​ഗു​ല​ര്‍ ഡി​ഗ്രി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കി ഫ​ലം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, സ​മാ​ന്ത​ര​മാ​യി ഡി​ഗ്രി പ​രീ​ക്ഷ​യെ​ഴു​തി​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഉ​പ​രി​പ​ഠ​ന​സാ​ധ്യ​ത​ മ​ങ്ങി. അ​ടി​യ​ന്ത​ര​മാ​യി സ​ര്‍​ക്കാ​റും സ​ര്‍​വ​ക​ലാ​ശാ​ല​യും ഇ​ട​പെ​ട്ട് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ആ​വ​ശ്യം.                                                                                                                    തീയ്യതി 27/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.