പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

2021-08-27 16:29:20

    
    2021-22 അദ്ധ്യയന വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന്റെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു.   അപേക്ഷകർക്ക്  www.polyadmission.org എന്ന വെബ് സൈറ്റിൽ ആപ്ലിക്കേഷൻ നമ്പറും, ജനന തിയതിയും നൽകി 'Trial Rank Details, Trial allotment details' എന്നീ ലിങ്കുകൾ വഴി അവരവരുടെ ട്രയൽ റാങ്കും ലഭിക്കാൻ സാധ്യതയുള്ള അലോട്ട്‌മെന്റും പരിശോധിക്കാം. ഓൺലൈനായി ഓപ്ഷനുകളിൽ മാറ്റം വരുത്താനും, അപേക്ഷകളിൽ തിരുത്തലുകൾ നടത്താനും  സെപ്റ്റംബർ രണ്ടിന് വൈകിട്ട് അഞ്ചുമണിവരെ സമയമുണ്ട്. ഓൺലൈൻ തിരുത്തലുകൾക്ക് ബുദ്ധിമുട്ട് നേരിടുന്നവരും മറ്റ് സംശയ നിവാരണങ്ങൾക്കും ഏറ്റവും അടുത്തുള്ള ഗവ./എയ്ഡഡ് പോളിടെക്‌നിക് കോളേജിലെ ഹെൽപ് ഡെസ്‌ക്കുമായി ബന്ധപ്പെടണം. ട്രയൽ റാങ്ക് ലിസ്റ്റ് അന്തിമമല്ലാത്തതിനാൽ അപേക്ഷകന് അന്തിമ റാങ്ക് ലിസ്റ്റിലോ അലോട്ട്‌മെന്റ് ലിസ്റ്റിലോ റാങ്കോ പ്രവേശനമോ ഉറപ്പ് നൽകുന്നില്ല.                                                                                                                                                                            തീയ്യതി 27/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.