നൂറുദിന കര്‍മ്മപരിപാടി; പ്രഖ്യാപിച്ച അഞ്ച് പദ്ധതികളും സജ്ജമാക്കി സഹകരണ വകുപ്പ്

2021-08-28 17:01:32

    
    തിരുവനന്തപുരം: സര്‍ക്കാരിന്റെ ആദ്യ നൂറുദിന കര്‍മ്മപരിപാടിയിലെ പ്രഖ്യാപിച്ച അഞ്ച് പദ്ധതികളും സജ്ജമാക്കി സഹകരണ വകുപ്പ്. പ്രഖ്യാപിച്ച തൊഴില്‍ അവസരങ്ങളും സഹകരണ വകുപ്പ് ലഭ്യമാക്കി. കര്‍മ്മപദ്ധതിയുടെ പ്രഖ്യാപിത കാലാവധിയില്‍ മൂന്നാഴ്ച ശേഷിക്കെയാണ് പദ്ധതി പൂര്‍ത്തീകരണവുമായി സഹകരണ വകുപ്പ് നേട്ടമുണ്ടാക്കുന്നത്.

തൃശ്ശൂര്‍ ജില്ലയില്‍ പഴയന്നൂരില്‍ ഭൂരഹിത ഭവന രഹിതര്‍ക്കായി 40 ഫ്‌ളാറ്റുകളുള്ള ഭവന പദ്ധതി (കെയര്‍ ഹോം) 100 ദിന കര്‍മ്മ പദ്ധതിയുടെ പ്രഖ്യാപനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു. പദ്ധതി പൂര്‍ത്തീകരിച്ചു. സഹകരണ വകുപ്പിന്റെ തനതു ഫണ്ടില്‍ നിന്നാണ് പദ്ധതി നടപ്പാക്കിയത്. സെപ്റ്റംബര്‍ മാസം അര്‍ഹരായവര്‍ക്ക് താക്കോല്‍ കൈമാറും. നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നതിന് 10000 രൂപ വരെ പലിശ രഹിത വായ്പ നല്‍കുന്ന പദ്ധതി. എല്ലാ സഹകരണ സംഘങ്ങളും പദ്ധതി നടപ്പാക്കി. പരമാവധി അഞ്ച് ലക്ഷം രൂപയായിരുന്നു ഓരോ സഹകരണ സംഘങ്ങള്‍ വായ്പ നല്‍കണമെന്ന് നിശ്ചയിച്ചിരുന്നത്. നൂറു ശതമാനവും പൂര്‍ത്തിയാക്കാനായി.

10 വനിതാ സഹകരണ സംഘങ്ങള്‍ക്ക് കോവിഡ് പ്രതിരോധ സാമഗ്രികളുടെ നിര്‍മ്മാണത്തിന് അഞ്ചു ലക്ഷം രൂപ നല്‍കി സംരംഭകത്വം തുടങ്ങുമെന്ന പ്രഖ്യാപനവും പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തു. യുവജന സഹകരണ സംഘങ്ങള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനവും നടപ്പിലാകുകയാണ്. 25 യുവ ജനസഹകരണ സംഘങ്ങള്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി. സെപ്റ്റംബര്‍ ആറിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കുട്ടനാട്, അപ്പര്‍ കുട്ടനാട് ആസ്ഥാനമാക്കി നെല്ല് സംഭരണ, സംസ്‌കരണ വിപണന സഹകരണ സംഘം രജിസ്റ്റര്‍ ചെയ്ത് രണ്ട് ആധുനിക റൈസ് മില്ലുകള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനവും നടപ്പാകുകയാണ്.

അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. സെപ്റ്റംബറില്‍ നൂറു ദിന കര്‍മ്മ പദ്ധതിയുടെ കാലാവധി അവസാനിക്കുംമുമ്ബു പ്രവര്‍ത്തനം ആരംഭിക്കും.
ഒഴിവുള്ള 21 തസ്തികളിലേയ്ക്ക് സ്ഥിരം നിയമനം നടത്തുമെന്നും പ്രഖ്യപിച്ചിരുന്നു. വിവിധ ജില്ലകളിലായി 21 തസ്തികളില്‍ സ്ഥിരം നിയമനം നടത്തി. സംരംഭകത്വ മേഖലയില്‍ 10,000 തൊഴിലാണ് സഹകരണ വകുപ്പ് പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ 9524 തൊഴില്‍ ലഭ്യമാക്കി. ശേഷിക്കുന്നവ മൂന്നാഴ്ചയ്ക്കുള്ളില്‍ നല്‍കാന്‍ നടപടി പൂര്‍ത്തിയാക്കിയതായി സഹകരണ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.                                                                                                                                തീയ്യതി 28/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.