നോട്ട് നിരോധനം അഞ്ച് വര്ഷത്തോടടുക്കാറായിട്ടും ആരാധനാലയങ്ങളിൽ അസാധു നോട്ട് വരവ് തുടരുന്നു; ദേവസ്വത്തിന്‍െറ കൈവശം ഒരു കോടിയോളം രൂപ
2021-08-28 17:07:45

ഗുരുവായൂര്‍: നോട്ട് നിരോധനം അഞ്ച് വര്ഷത്തോടടുക്കാറായിട്ടും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പഴയ 1000, 500 നോട്ടുകളുടെ വരവ് തുടരുന്നു.
ഇത്തവണ ഭണ്ഡാരം തുറന്ന് എണ്ണിയപ്പോള്‍ 38,000 രൂപയുടെ അസാധു നോട്ടുകള്‍ ലഭിച്ചു.
1000 രൂപയുടെ 14 നോട്ടുകളും 500 രൂപയുടെ 48 നോട്ടുകളുമാണ് ലഭിച്ചത്. ലോക്ഡൗണായതിനാല്‍ ഏപ്രില്‍ 12ന് ശേഷം ഭണ്ഡാരം എണ്ണിയത് ഇപ്പോഴായിരുന്നു. നേരത്തെ ലഭിച്ച ഒരു കോടിയോളം രൂപയുടെ അസാധു നോട്ടുകള്‍ ദേവസ്വത്തിെന്റ പക്കലുണ്ട്.
ഇത് എന്ത് ചെയ്യുമെന്നതില്‍ ധാരണയില്ല. ഭണ്ഡാര വരവായി 4,07,61,669 രൂപയാണ് ഇത്തവണ ഉണ്ടായത്. രണ്ടുകിലോ 211.2 ഗ്രാം സ്വര്‍ണവും 44.05 കിലോ വെള്ളിയും ലഭിച്ചു. തീയ്യതി 28/08/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.