ദേശീയപാത വികസനം: കാസർകോട് ജില്ലയിലെ ദേശീയ പാതയോരങ്ങളിലെ വസ്തുവകകള്‍ പൊളിച്ചുമാറ്റല്‍ ആരംഭിച്ചു

2021-08-28 17:08:49

    
    കാസര്‍കോട്: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നു.
യു.എല്‍.സി.സി.എസ് കാസര്‍കോട് എക്‌സ്പ്രസ് വേ ലിമിറ്റഡിനാണ് നിര്‍മ്മാണ കരാര്‍.
വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി നിലവിലുള്ള പാതയുടെ ഇരുഭാഗങ്ങളിലുമായി ദേശീയപാത അതോറിറ്റി ഏറ്റെടുത്ത വീടുകള്‍, ചുറ്റുമതിലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാവര ജംഗമ വസ്തുക്കള്‍ പൊളിച്ചുമാറ്റല്‍ നടപടികള്‍ ആരംഭിച്ചതായി ദേശീയപാത അതോറിറ്റി പദ്ധതി നിര്‍വഹണ യൂനിറ്റ് പ്രൊജക്‌ട് ഡയറക്ടര്‍ അറിയിച്ചു.
നഷ്ടപരിഹാര തുകയില്‍ നിന്നും കെട്ടിട മൂല്യത്തിന്റെ ആറ് ശതമാനം കുറച്ചു കിട്ടിയ ഭൂവുടമകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ കെട്ടിട അവശിഷ്ടങ്ങള്‍ നീക്കണം. ഇല്ലെങ്കില്‍ കെട്ടിട അവശിഷ്ടങ്ങളില്‍ ഭൂവുടമകള്‍ക്ക് യാതൊരു അവകാശവും ഉണ്ടായിരിക്കില്ല.
ദേശീയപാത അതോറിറ്റി ഇതുവരെ ഭൂമി കൈവശപ്പെടുത്താത്ത ഭൂവുടമകള്‍ക്ക് ഭൂമി കൈമാറി മൂന്ന് ദിവസത്തിനുള്ളില്‍ കെട്ടിട ഭാഗങ്ങള്‍ എടുക്കാം. അല്ലാത്ത പക്ഷം ഭൂവുടമകള്‍ക്ക് കെട്ടിട അവശിഷ്ടങ്ങളില്‍ അവകാശങ്ങളുണ്ടായിരിക്കില്ലെന്നും പ്രൊജക്‌ട് ഡയറക്ടര്‍ അറിയിച്ചു.                        തീയ്യതി 28/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.