അമേരിക്കയില്‍ കനത്ത നാശം വിതച്ച് ഐഡ ചുഴലിക്കാറ്റ്; രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ ശക്തമായ അഞ്ചാമത്തെ ചുഴലിക്കാറ്റ്

2021-08-30 17:55:17

    
    അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശം വിതച്ച് ഐഡ ചുഴലിക്കാറ്റ്. രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളില്‍ ഒന്നാണ് ഇത്. ലൂസിയാന, ന്യൂ ഓര്‍ലിയന്‍സ് എന്നിവിടങ്ങളില്‍ ആഞ്ഞുവീശിയ കാറ്റില്‍ ശക്തമായ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. നിരവധിപേരെ മാറ്റിപ്പാര്‍പ്പിച്ചു.

പതിനാറ് വര്‍ഷം മുന്‍പ് ലൂസിയാനയെയും മിസ്സിസിപ്പിയെയും തകര്‍ത്ത കത്രീന ചുഴലിക്കാറ്റ് എത്തിയ അതേ ദിവസമാണ് കാറ്റഗറി നാലില്‍ വരുന്ന ഐഡയുടെയും വരവ്. ഏകദേശം 241 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന ഐഡ അമേരിക്കയെ ബാധിച്ച ഏറ്റവും ശക്തമായ അഞ്ചാമത്തെ ചുഴലിക്കാറ്റാണ്.


 ചുഴലിക്കാറ്റിനെത്തുടര്‍ന്ന് പ്രദേശത്തുനിന്ന് ആയിരങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. ഏഴ് ലക്ഷത്തിലധികം വീടുകളില്‍ വൈദ്യതി ബന്ധം തകരാറിലായതായാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.                                                                                                                                     

തീയ്യതി 30/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.