കമിതാക്കളെ ലോഡ്‌ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

2021-08-31 13:18:20

    
    കുമളി ടൗണിലെ സ്വകാര്യ ലോഡ്‌ജിൽ കമിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കുമളി അട്ടപ്പള്ളം സ്വദേശി ധനേഷ്, പുറ്റടി സ്വദേശിനി അഭിരാമി എന്നിവരാണ് മരിച്ചത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക നിഗമനം. തിങ്കാളാഴ്ച്ച രാവിലെയാണ് ഇവര്‍ ലോഡ്ജില്‍ മുറിയെടുത്തത്.

ഇതിനിടെ ബന്ധുവിനെ വിളിച്ച് തങ്ങൾ മരിക്കാൻ പോകുകയാണെന്ന് ഇവർ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ബന്ധുക്കളും ലോഡ്‌ജ് ജീവനക്കാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളെജിൽ കൊണ്ടു പോകും.                                                                                                       തീയ്യതി 31/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.