കോഴിക്കോട് കഞ്ചാവ് കടത്തിയ യുവതിയും യുവാവും അറസ്റ്റിൽ.
2021-08-31 13:23:47

കോഴിക്കോട്: വ്യാജ നമ്പർ പതിച്ച കാറിൽ കടത്തിയ കഞ്ചാവുമായി രണ്ടു പേരെ അറസ്റ്റ് ചെയ്തു. തൃശ്ശൂർ മുല്ലശ്ശേരി സ്വദേശിനി ലീന(43), പട്ടാമ്പി സ്വദേശി സനൽ(36) എന്നിവരാണ് 18.7 കിലോ കഞ്ചാവുമായി പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്ന ഇവർ വയനാട്ടിലേക്ക് പോകുന്ന വഴിയിൽ കുന്നമംഗലത്ത് വച്ച് പോലീസും ഫ്ലയിങ്ങ് സ്ക്വാഡിന്റെ ഡാൻസാഫ് സംഘവും ചേർന്ന് തടഞ്ഞു നിർത്തി പിടികൂടുകയായിരുന്നു. തൃശ്ശൂരിൽ ബ്യൂട്ടി പാർലർ നടത്തിയിരുന്ന ലീനയും ബേക്കറി ജീവനക്കാരനായ സനലും ലോക്ഡൗൺ കാലത്ത് കോഴിക്കോട് ചേവരമ്പലത്ത് വീടു വാടകയ്ക്കെടുത്ത് കഞ്ചാവ് കടത്താൻ തുടങ്ങിയത്. കഞ്ചാവ് കടത്താൻ വാടകയ്ക്ക് എടുത്ത കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു. തീയ്യതി 31/08/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.