അഫ്‌ഗാന്‍ വിട്ട് അമേരിക്ക, ആഘോഷമാക്കി താലിബാന്‍
2021-08-31 13:30:19

അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും വിട്ട് അമേരിക്ക. അവസാന അമേരിക്കന്‍ വിമാനവും കാബൂള്‍ വിട്ടു.
1,23,000 പേരെ ഇതുവരെ സുരക്ഷിതമായി തിരിച്ചെത്തിച്ചതായി പെന്റഗണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 20 വര്‍ഷത്തിന് ശേഷമാണ് യുഎസ് സൈന്യത്തിന്റെ പിന്മാറ്റം.
അമേരിക്കന്‍ പിന്മാറ്റത്തെ ആഘോഷമാക്കുകയാണ് താലിബാന്‍. ആഘോഷത്തിന്റെ ഭാഗമായി വെടിയൊച്ചകള്‍ മുഴക്കി. ചരിത്രം സൃഷ്ടിച്ചെന്നാണ് താലിബാന്‍ പറയുന്നത്. സേനാപിന്മാറ്റത്തിന് താലിബാന്‍ നല്‍കിയ അന്ത്യശാസനം ഇന്നവസാനിക്കാനിരിക്കെയാണ് അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റം.
അതേസമയം, കാബൂള്‍ രാജ്യാന്തര വിമാനത്താവളം താലിബാന്‍ ഏറ്റെടുക്കാന്‍ ഒരുങ്ങവേ, അവിടെ കുടുങ്ങിയിട്ടുള്ള 20 ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. 140 അഫ്ഗാന്‍ സിഖ്, ഹിന്ദു സമുദായാംഗങ്ങളും ഇന്ത്യയിലേക്കു വരാന്‍ ആഗ്രഹം അറിയിച്ചിട്ടുണ്ട്. തീയ്യതി 31/08/2021 വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.