മൂന്നാംതരംഗത്തിന്റെ ആദ്യസൂചനകള്‍ കണ്ടുതുടങ്ങി,​ ചില സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ കൂടുന്നതിന് പിന്നില്‍ മൂന്നാംതരംഗമെന്ന് ഐസിഎംആർ

2021-08-31 13:36:57

    
    ചില സംസ്ഥാനങ്ങളില്‍ മൂന്നാംതരംഗത്തിന്റെ ആദ്യസൂചനകള്‍ കണ്ടുതുടങ്ങിയെന്ന് ഐ.സി.എം.ആറിന്റെ മുന്നറിയിപ്പ്.കൊവിഡ് രോഗികളുടെ എണ്ണം ചില സംസ്ഥാനങ്ങളില്‍ കൂടുന്നത് മൂന്നാം തരംഗം ഉണ്ടാവുന്നതിന്റെ ആദ്യ സൂചനയാണെന്ന് ഐ.സി.എം.ആര്‍ പകര്‍ച്ചവ്യാധി വിഭാഗം മേധാവി ഡോ. സമീരന്‍ പാണ്ഡെ വ്യക്തമാക്കി.

ഉത്സവ കാലങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുകയും ആള്‍ക്കൂട്ടം ഉണ്ടാവുകയും ചെയ്താല്‍ സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടാവുമെന്നും പാണ്ഡെ പറഞ്ഞു. രണ്ടാം തരംഗം രൂക്ഷമല്ലാത്ത സംസ്ഥാനങ്ങള്‍ പ്രതിരോധ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും നിയന്ത്രണങ്ങള്‍ ഒറ്റയടിക്ക് പിന്‍വലിക്കരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

കേരളത്തിലും മിസോറാമിലുമാണ് കൊവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. . രോഗബാധിതര്‍ രോഗം വരാന്‍ സാദ്ധ്യതയുള്ളവരുമായി സമ്ബര്‍ക്കമുണ്ടാകുന്നത് കേരളത്തില്‍ കൂടുതലാണ്. രോഗവിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്ന സംസ്ഥാനമാണ് കേരളമെന്നും പാണ്ഡെ പറഞ്ഞു. ആറിനും 17 വയസിനുമിടയിലുള്ള കുട്ടികളില്‍ 50 ശതമാനവും രോഗം വന്നുപോയവരാണെന്ന് സിറോ പ്രിവലന്‍സ് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്, ഈ പ്രായത്തിനുള്ളിലുള്ളവരുടെ വാക്‌സിനേഷനായി ധൃതി കാണിക്കേണ്ടെന്നും അദ്ധ്യാപകരുള്‍പ്പടെയുള്ള ജീവനക്കാര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.                                                                                            തീയ്യതി 31/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.