ആകാശത്ത്‌ പതിനായിരം അടി ഉയരത്തിൽ പറന്ന് ഇന്ത്യ ബുക്ക്‌ ഓഫ്‌ റിക്കോഡിൽ ഇടം നേടി തളങ്കര സ്വദേശിയായ ഒന്നാം ക്ലാസ്സുകാരൻ അമൻ

2021-08-31 13:37:54

    
    അമൻ മുഹമ്മദിന്‌  വയസ്‌ ആറ്‌.  ആകാശത്ത്‌ പതിനായിരം അടി ഉയരത്തിൽ പറന്ന ത്രില്ലിലാണ്‌ ഈ ബാലൻ,  പരിശീലനം പോലുമില്ലാതെയാണ്‌, ബാൾക്കൻ രാജ്യമായ സെർബിയയിൽ സാഹസികതക്ക്‌ മുതിർന്നത്‌. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ, ഭൂമിയിൽ പറന്നിറങ്ങിയപ്പോഴാണ്‌ പിതാവ്‌ ഹൈദർ പള്ളിക്കാലിന്റെയും അമ്മ ഫസ്‌മിനയുടെയും ചങ്കിടിപ്പ്‌ കുറഞ്ഞത്‌. അതോടെ കുടുംബം  ആഹ്ലാദത്തിന്റെ  ഉയരങ്ങളിലേക്ക്‌ പറന്നു. 
കാസർകോട്‌ തളങ്കര കൊറക്കോട്ട്‌ സ്വദേശിയായ ഹൈദർ പള്ളിക്കാൽ  ദുബായിൽ എൻജിനിയറാണ്‌.  സ്‌കൂൾ അവധിക്കാലം ആഘോഷിക്കാനായിരുന്നു കുടുംബം സെർബിയയിൽ എത്തിയത്‌. സാഹസിക വിനോദ സഞ്ചാരത്തിന്‌ പേരുകേട്ട സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡിൽ പാര ഗ്‌ളൈഡ്‌, പുഴയിലുള്ള സാഹസിക യാത്ര എന്നിവയൊക്കെ കഴിഞ്ഞപ്പോൾ മൂത്തമകൻ വായിസ്‌ അവറോൺ പാരച്യൂട്ട്‌ വഴിയുള്ള സ്‌കൈ ഡൈവിലേക്ക്‌ തിരിഞ്ഞു.  ഇതു കണ്ടപ്പോഴാണ്‌ അമനും പറക്കാനുള്ള മോഹം ഉണർന്നത്‌. രക്ഷിതാക്കൾ ആദ്യം എതിർത്തെങ്കിലും നിർബന്ധത്തിന്‌ വഴങ്ങി.  നാല്‌ പേർക്ക്‌ സഞ്ചരിക്കാവുന്ന ചെറുവിമാനത്തിൽ പറന്ന്‌, മാസ്‌റ്റരുടെ സഹായത്തോടെയായിരുന്നു സ്‌കൈ ഡൈവ്‌.  നാൽപത്‌ സെക്കന്റ്‌ വരെ പാരച്യൂട്ടില്ലാതെ പറന്നു. അതിന്‌ ശേഷം കൂടെയുള്ള മാസ്‌റ്റർ പാരച്യൂട്ട്‌ വിടർത്തി. ഒരു മണിക്കൂറെടുത്തു ഭൂമിയിലിറങ്ങാൻ.
ദുബായ്‌ ജംസ്‌ ലഗസി സ്‌കൂളിൽ ഒന്നാംക്ലാസുകാരനായ അമനെ തേടി പ്രായം കുറഞ്ഞ സ്‌കൈ ഡൈവർ എന്ന ഇന്ത്യ ബുക്ക്‌ ഓഫ്‌ റിക്കോഡും എത്തി. സഹോദരി ഇവ.                                                           തീയ്യതി 31/08/2021                                                                                                                                                                       വാർത്തകൾ തൊഴിൽ വാർത്തകൾ വേഗം ലഭിക്കാൻ ഗ്രൂപ്പിൽ അംഗം ആകുക.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.